തൃശൂർ: കോർപറേഷൻ തന്നെ അവഗണിക്കുന്നുവെന്ന സി.എൻ. ജയദേവൻ എം.പിയുടെ പ്രസ്താവനയിൽ ഇടത് നേതാക്കളിൽ അതൃപ്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോർപറേഷൻ ഭരണസമിതിയിൽ നിന്നും സി.പി.എം നേതൃത്വം അടിയന്തര വിശദീകരണം തേടി. വിവിധ പരിപാടികൾക്ക് ക്ഷണിച്ചതിെൻറയും ദിവാൻജിമൂല മേൽപാലം, പട്ടാളം റോഡ് വികസനം തുടങ്ങിയ ആവശ്യങ്ങളിൽ എം.പിയെ കണ്ടതിെൻറയുമുൾപ്പെടെയുള്ള വിശദാംശങ്ങൾ സി.പി.എം ജില്ലാനേതൃത്വെത്ത ബുധനാഴ്ച കോർപറേഷനിലെ സി.പി.എം ഭരണനേതൃത്വം നൽകി. വിവരങ്ങൾ ഇടതുമുന്നണി നേതാക്കളെയും സി.പി.എം അറിയിച്ചിട്ടുണ്ട്. ജയദേവെൻറ നിലപാട് പ്രതിഷേധാർഹമാണെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. ഇടതുമുന്നണി യോഗം വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് ആലോചന. ഉടൻ തന്നെ യോഗം വിളിച്ചു ചേർക്കും. കഴിഞ്ഞ ദിവസം എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് കോർപറേഷൻ തന്നെ അവഗണിക്കുന്നുവെന്നും വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നും എം.പി ആരോപിച്ചത്. പട്ടാളം റോഡ് വികസനത്തിന് തപാൽവകുപ്പുമായി കോർപറേഷൻ ചർച്ച നടത്തിയത് മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിലായിരുന്നു എം.പിയുടെ പരാതി. സി.പി.എം, സി.പി.ഐ തർക്കത്തിൽ എം.പിയെ കോർപറേഷൻ അവഗണിക്കുന്നുവെന്ന് ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപമാണ്. നേരത്തെ സമാന പരാതി ദിവാൻജിമൂല മേൽപാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണോദ്ഘാടന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീെൻറ സാന്നിധ്യത്തിൽ ജയദേവൻ ഉന്നയിച്ചപ്പോൾ, വർഗീസ് കണ്ടംകുളത്തി മറുപടി നൽകിയിരുന്നു. മന്ത്രിയുടെയും എം.പിയുടെയും എം.എൽ.എയുടെയും സഹായം കോർപറേഷന് ആവശ്യമുണ്ട്. എം.പിയുടെ ഇടപെടൽ വേണ്ടുന്ന ആവശ്യങ്ങൾക്ക് സമീപിക്കുന്നുണ്ടെന്നും അല്ലാത്തതിന് എം.പിയെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലെന്നുമാണ് ഇത് സംബന്ധിച്ച് മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തി പറഞ്ഞത്. നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അനവസരത്തിലുള്ളതും അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുന്നതുമാണ് എം.പിയുടെ പ്രസ്താവനയെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുമ്പ് അവഗണിച്ച ഈ പരാതി ഗൗരവത്തിൽ കാണാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ സി.പി.എം ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ ഇടതുമുന്നണി വിളിച്ചു ചേർക്കുമെന്ന് നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.