തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ചാൻസലർ കൂടിയായ ഗവർണർ ഇടപെടണമെന്ന് മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ലീലാമ്മ തോമസ് ആവശ്യപ്പെട്ടു. സർവകലാശാലയിൽ നടക്കുന്ന സ്ത്രീ പീഡന പരമ്പരകൾക്കെതിരെ വെള്ളാനിക്കരയിലെ ആസ്ഥാനത്തിനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അവർ. ഇരകൾക്ക് പിന്തുണ നൽകുന്നവരെ സർവകലാശാല കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ട താപ്പാണ് സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രാജൻ എം.എൽ.എയും പിന്തുടരുന്നത്. സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാക്കണം. പ്രമാണിമാരുടെ ഇഷ്ടക്കാരെ ദിവസക്കൂലിക്കാരായി നിയമിച്ച് പീഡനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കരുത്. ദിവസക്കൂലി നിയമനം സുതാര്യമായും പരസ്യമായി അപേക്ഷ ക്ഷണിച്ചും നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ധർണ ഡി.സി.സി സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.