വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സമിതിയും 'പൂമുഖം' സാംസ്കാരിക വേദിയും സംയുക്തമായി ആദര സന്ധ്യയും ഇശൽനിലാവും സംഘടിപ്പിക്കും. പെരുന്നാൾ ദിനത്തിൽ വൈകീട്ട് ഏഴിന് എം.ജി ഒാഡിറ്റോറിയത്തിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും അറുപതിലേറെ വർഷം ഗ്രാമത്തിലെ ചികിത്സാരംഗത്ത് സേവനം ചെയ്ത ബാലൻ െെവദ്യരെയും പ്രദേശവാസിയും ന്യൂനപക്ഷ കമീഷൻ അംഗവുമായ മുഹമ്മദ് ഫൈസലിനെയും ആദരിക്കും. നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായി പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ട്രോഫി നൽകും. പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പൂർവ വിദ്യാർഥിയായിരുന്ന കെ.പി. അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണക്കായി മക്കൾ ഏർപ്പെടുത്തിയ എജുക്കേഷനൽ എക്സലൻസ് അവാർഡും ഏറ്റവും മികച്ച കലാകായിക താരങ്ങൾക്കും ഒമ്പതാം ക്ലാസിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥിക്കും പഴൂർ ബാപ്പുസാഹിബ് സ്മാരക ട്രസ്റ്റ് അവാർഡുകളും വിതരണം ചെയ്യും. കുന്നംകുളം അക്കിൻസ് ഓർക്കസ്ട്രയുടെ ഇശൽനിലാവിൽ എടപ്പാൾ ബാപ്പുവും സംഘവും മാപ്പിളപ്പാട്ടുകൾ അവതരിപ്പിക്കും. സംസ്ഥാന സർക്കാറിെൻറ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയിൽപ്പെടുത്തിയ സ്കൂളിെൻറ സമഗ്ര വികസനത്തിന് ഇരു സംഘടനകളും കൈകോർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും വാർഡ് അംഗവുമായ യു.എ. കുഞ്ഞഹമ്മദ്, പൂമുഖം ട്രഷറർ അശ്റഫ് പേങ്ങാട്ടയിൽ, ഒ.എസ്.എ സെക്രട്ടറി കൊച്ചനൂർ ഭാസ്കരൻ, ഫാറൂഖ് മങ്കുളങ്ങര, ഉസ്മാൻ പള്ളിക്കരയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സുവനീർ പ്രകാശനം വടക്കേക്കാട്: വടുതല 'മനസ്സ്' സൗഹൃദ വേദിയുടെ റമദാൻ കനവ് സുവനീർ എഴുത്തുകാരൻ ഹനീഫ് കൊച്ചനൂരിന് ആദ്യ പ്രതി നൽകി 'നോട്ടോ' അംബാസഡർ ഫാ. ഡേവിസ് ചിറമ്മൽ പ്രകാശനം ചെയ്തു. വേദി പ്രസിഡൻറ് നിഹാസ് അധ്യക്ഷത വഹിച്ചു. മസ്റൂർ, ആശിഖ്, ശിഹാബ് മാളിയേക്കൽ, അജ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.