തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിമാരും കപടശാസ്ത്രത്തിെൻറ പ്രചാരകരായി മാറിയെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. യഥാർഥ ശാസ്ത്രപഠനത്തിനും ഗവേഷണ സ്കോളർഷിപ്പുകൾക്കുമായുള്ള ഫണ്ട് ഗോശാസ്ത്രം എന്നൊക്കെ പറഞ്ഞ് ശാസ്ത്രവിരുദ്ധവും യുക്തിരഹിതവുമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഗോമൂത്രവും ചാണകവുമൊക്കെയാണിന്ന് കേന്ദ്രസർക്കാറിെൻറ ഗവേഷണ അജണ്ട. നെഹ്റുവിയൻ കാലത്ത് തുടങ്ങിയ ശാസ്ത്ര ഗവേഷണ വികസനത്തിന് ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണിന്ന് വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസ് സ്മൃതിയിൽ ദേബി പ്രസാദ് ചതോപാദ്ധ്യായ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കാരാട്ട്. വേദത്തിൽ നിന്നാണെന്ന് പ്രചരിപ്പിച്ച് യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഒന്നിന് പുറകെ ഒന്നായി ഒാേരാ മന്ത്രിമാരും പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാസ്തുശാസ്ത്രത്തിെൻറ ഭാഗമായി സെക്രേട്ടറിയറ്റുകളുടെ വരെ രൂപംമാറ്റം നടത്തുകയാണ്. ഇത്തരം അന്ധവിശ്വാസനടപടികൾ രാജ്യത്തെ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവഉദാരീകരണ ശക്തികളും ബി.ജെ.പി അടക്കമുള്ള ഹിന്ദുത്വ വിഭാഗങ്ങളും ചേർന്നാണ് ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത്. ഇൗ അന്ധവിശ്വാസങ്ങളുടെ വിപണി കണ്ടെത്തി ഒരുവിഭാഗം സർക്കാറിെൻറ തണലിൽ അതിസമ്പന്നരാവുന്നുണ്ട്. ഉൽപാദനമേഖലയെ പരിവർത്തിപ്പിക്കാനായാൽ മാത്രമേ ഇത്തരം അവിവേകത്തെ പ്രതിരോധിക്കാനാവൂ. ഇത്തരം നിലപാടുകൾക്കെതിരെ ശാസ്ത്രീയവും യുക്തിഭദ്രവുമായി നിലപാട് സ്വീകരിക്കുന്നവരെ അക്രമിച്ചു കൊലെപ്പടുത്തുകയാണ് ബി.ജെ.പി, ആർ.എസ്.എസ് ഹിന്ദുത്വവാദികൾ ചെയ്യുന്നത്. ഗോവിന്ദ പൻസാരെ മുതൽ ഗൗരിലേങ്കഷ് വരെയുള്ളവരെ െകാലപ്പെടുത്തിയത് ഇത്തരം യുക്തിരാഹിത്യത്തെ ചോദ്യം ചെയ്തത് കൊണ്ടാണ്. ജീവിതം ചോദ്യചിഹ്നമായ ഘട്ടത്തിൽ ഇത് വിശ്വസിക്കേണ്ട സ്ഥിതിയിലേക്ക് ജനം പരുവപ്പെടുകയാണ്. പ്രത്യയശാസ്ത്രപരമായി മാത്രമല്ല, സാമൂഹിക-സാമ്പത്തികാടിസ്ഥാനത്തിലും ഇതിനെതിരെ പ്രതിരോധം തീർക്കാനാവണം. ശാസ്ത്ര - സാേങ്കാതിക വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലും നിലനിർത്തുന്നതിലും കൂടുതൽ പ്രധാന്യം നൽകാൻ മാർകിസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ആവണമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിൽ നടന്ന പരിപാടിയിൽ എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. പ്രഫ. രാമകൃഷ്ണ ഭട്ടാചാര്യ സംസാരിച്ചു. കാവുമ്പായി ബാലകൃഷ്ണൻ സ്വാഗതവും കെ.എം. അജിത്കുമാർ നന്ദിയും പറഞ്ഞു. ഇ.എം.എസ് സ്മൃതിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ വിനീത്, ജിത്തു, ഗണേഷ് വർമ എന്നിവർക്ക് പ്രകാശ് കാരാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.