കാലവര്‍ഷം: ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം

കനത്ത മഴ 18 വരെ തുടരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കലക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കീ.മീ വേഗതയിലും ചിലപ്പോള്‍ 55 കി.മീ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുത്. കാലവര്‍ഷക്കെടുതി സാധ്യതകള്‍ കണക്കിലെടുത്ത് മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ജൂണ്‍ 16 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള ഇടങ്ങള്‍ നേരത്തെ സജ്ജമാക്കും. രാത്രി ഏഴിന് ശേഷം മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിയന്ത്രണമുണ്ട്. കടല്‍, തോട്, പുഴകള്‍, ചാലുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. മലയോര റോഡുകളിലെ ചാലുകള്‍, മരങ്ങള്‍ എന്നിവയോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. സഹായത്തിനായുള്ള ഫോണ്‍ നമ്പറുകള്‍: 04872362424, 9447074424, 8547610089. ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ 2.1 ഏക്കറില്‍ 16.85 ലക്ഷത്തി​െൻറ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.