ശാസ്​ത്രത്തിലും യുക്​തിബോധത്തിലും ബി.ജെ.പി വർഗീയതയും കലർത്തുന്നു -എസ്​.ആർ.പി

തൃശൂർ: രാഷ്ട്രീയത്തിലെന്ന പോലെ ശാസ്ത്രത്തിലും യുക്തിബോധത്തിലും ബി.ജെ.പി ജാതീയതയും വർഗീയതയും കലർത്തുകയാണെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള. കേന്ദ്ര ഭരണത്തി​െൻറ പിന്തുണയിൽ ശാസ്ത്ര ചിന്തയും യുക്തിബോധവും തകർക്കുന്ന അന്ധവിശ്വാസ പ്രചാരണമാണ് നടത്തുന്നെതന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഇ.എം.എസ് സ്മൃതി ദേശീയ രാഷ്ട്രീയ സംവാദത്തിൽ 'ശാസ്ത്ര-യുക്തി ചിന്ത മേഖലകളിലെ കടന്നാക്രണം'എന്ന സെഷനിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിമാനവും അണുബോംബും ടിഷ്യൂകൾച്ചറും പ്ലസ്റ്റിക് സർജറിയുമെല്ലാം പണ്ടേ ഉണ്ടായിരുന്നുവെന്നാണ് പ്രധാനമന്ത്രിയടക്കം പ്രചരിപ്പിക്കുന്നത്. ഭൂരിപക്ഷ വർഗീയ രാഷ്ട്രീയം വളർത്തുന്നതിലൂടെ നിലവിലുള്ള സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ്ശ്രമം. രാഷ്ട്രീയത്തിലും ശാസ്ത്രചിന്തയിലും മതവിശ്വാസം കലർത്തുന്നത് യഥാർഥ മതവിശ്വാസവും മതനിരപേക്ഷതയും തകർക്കും. വർഗീയവാദികൾ ജാതിമത ചിഹ്നങ്ങൾ യശസി​െൻറ അടയാളമാക്കുന്നതിനാലാണ് കേരളത്തിൽ അടക്കം ദുരഭിമാന കൊലകൾ നടത്തുന്നത്. ഇതിനെ ചെറുക്കാൻ പുതിയ അവബോധം സമൂഹത്തിൽ സൃഷ്ടിക്കണം. നവോഥാന വളർച്ചയുടെ തുടർച്ച ഉണ്ടാവണമെന്നും എസ്.ആർ.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.