ബൈക്ക് ഇടിച്ച് ഒാ​േട്ടാ മറിഞ്ഞു; മൂന്നുപേർക്ക്​ പരിക്ക്​

തൃശൂർ: ൈബക്കിടിച്ച് ഓട്ടോ കാനയിലേക്ക് മറിഞ്ഞു. ഓട്ടോയാത്രികരായ രണ്ട് വിദ്യാർഥിനികള്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. സുഹൃത്തുക്കളായ ഇരിങ്ങാലക്കുട പാഴയാട്ടിൽ ലക്ഷ്മി പ്രിയ (20), ചാലക്കുടി പടയാട്ടിൽ റോസ് (21), ബൈക്ക് യാത്രികൻ ചെമ്പൂക്കാവ് സ്വദേശി ശശീന്ദ്രൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും നാട്ടുകാർ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എേട്ടാടെ അക്വട്ടിക് കോംപ്ലക്സിന് സമീപമാണ് അപകടം. യുവതികൾ ഗവ.എൻജിനീയറിങ് കോളജിലേക്ക് ഫെഡറൽ ബാങ്കി​െൻറ പരീക്ഷ എഴുതാൻ പോവുകയായിരുന്നു. പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക് തൃശൂർ: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുട്ടൻകുളങ്ങര സ്വദേശി ദീപ നിവാസിൽ അനിൽകുമാറിനാണ് (50) പരിക്കേറ്റത്. പുഴയ്ക്കലിൽ ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം. പാട്ടുരായ്ക്കലിൽ ചായക്കട നടത്തുന്ന അനിൽകുമാർ കടയിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനായി പോകുമ്പോൾ എതിരെ തൃശൂർ ഭാഗത്തേക്ക് ചരക്ക് കയറ്റി വരികയായിരുന്ന തമിഴ്നാട് പിക്കപ്പ് വാൻ ബൈക്കിലിടിക്കുകയായിരുന്നു. അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.