കളിയാരവത്തിൽ മുങ്ങി കാൽഡിയൻ

തൃശൂർ: ലോക കാൽപന്ത് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ. ബുധനാഴ്ച സ്കൂൾ യൂനിഫോമിന് വിട നൽകി ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞാണ് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. അണ്ടർ-17 ലോകകപ്പ് താരം തൃശൂരി​െൻറ അഭിമാനവുമായ കെ.പി. രാഹുൽ അസംബ്ലിയിൽ പതാക ഉയർത്തിയതോടെ ആവേശപ്പൂരത്തിന് തുടക്കമായി. തുടർന്ന് വിവിധ മത്സരങ്ങൾ അരങ്ങേറി. ലോകകപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പ്രവചനമത്സരവും തത്സമയം നടന്നു. ടീമുകളുടെ ജഴ്സികൾ ധരിച്ചുവന്നവർക്ക് സമ്മാനം നൽകി. വേൾഡ് ഇലവനുമായി നടന്ന സൗഹൃദമത്സരത്തിൽ കാൽഡിയൻ ഇലവൻ ജേതാക്കളായി. സന്തോഷ് േട്രാഫി ക്യാപ്റ്റൻ രാഹുൽ വി. രാജ് മുൻ സ്കൂൾ ഫുട്ബാൾ ടീം അംഗങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുമായ അനന്തു മുരളി, ദീപക് രാജു, മുഹമ്മദ് സലീഫ് തുടങ്ങിയവരും അതിഥികളായെത്തി. സ്കൂൾ രക്ഷാധികാരി ഡോ. മാർ. അേപ്രം മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായി. അേപ്രമി​െൻറ 78ാം ജന്മദിനം ഫുട്ബാളി​െൻറ മാതൃകയിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.