ലോകകപ്പിനെ വരവേറ്റ് കോൺഗ്രസിെൻറ ലക്ഷം ഗോൾ

തൃശൂർ: ജില്ല കോഗ്രസ്സ് ഐ കമ്മിറ്റിയുടെ കലാ-കായിക വിഭാഗമായ തൃശൂർ ആർട്സ് സ്പോർട്സ് അസോസിയേഷ​െൻറ (ടാസ) ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് ലക്ഷം ഗോളുകൾ അടിക്കുന്നതി​െൻറ ജില്ലാതല ഉദ്ഘാടനം തേക്കിൻകാട് മൈതാനിയിൽ നടന്നു. വിദ്യാർഥി കോർണറിൽ ഐ.എം. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ടാസ ചെയർമാൻ കെ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ, മുൻ എം.എൽ.എ മാരായ ടി. വി. ചന്ദ്രമോഹൻ, എം. പി. വിൻസ​െൻറ്, കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.വി. ദാസൻ, കെ. ബി. ജയറാം, കെ. കെ. ബാബു, കെ. ജയചന്ദ്രൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് എം. കെ. മുകുന്ദൻ, അർബൻ ബാങ്ക് പ്രസിഡൻ്റ് പോൾസൻ ആലപ്പാട്ട്് എന്നിവർ ഗോളടിച്ച് മത്സരത്തിൽ പങ്കാളികളായി. ടാസ ജില്ല സെക്രട്ടറി കല്ലൂർ ബാബു മത്സരങ്ങളെ നിയന്ത്രിച്ചു. ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ലോകകപ്പിനെ വരവേൽക്കാൻ ഗോളടിക്കൽ പരിപാടി തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.