പാലിയേറ്റിവ്​ നഴ്​സിങ്ങിൽ പരിശീലനം

തൃശൂർ: ആക്സിലറി നഴ്സിങ് കോഴ്സ് പാസായവരും ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായ 35 വയസ്സ് കവിയാത്തവർക്ക് പാലിയേറ്റിവ് ഒാക്സിലറി നഴ്സിങ്ങിൽ മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കുന്നു. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തി​െൻറയും അടിസ്ഥാനത്തിലാണ് പരിശീലനാർഥികളെ തിരഞ്ഞെടുക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കിൽ തൊഴിലവസര സാധ്യതയുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇൗമാസം 23. വിലാസം: സെക്രട്ടറി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, പഴയ ജില്ല ആശുപത്രി കെട്ടിടം, റൗണ്ട് ഈസ്റ്റ്, തൃശൂർ 680001.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.