തൃശൂർ: കൂടിയാട്ട- കൂത്ത‌് കലാകാരനായ പി.കെ.ജി നമ്പ്യാരുടെ കലാ ജീവിതത്തിെൻറ പ്ലാറ്റിനം ജൂബിലി ജൂൺ 17ന് ആഘോഷിക്കും. രാവിലെ 9.30ന് അദ്ദേഹത്തിെൻറ ശിഷ്യൻ എം. ഹംസ മുൻ എം.എൽ.എയും മൂന്നിന് സമാദരണ സമ്മേളനം സ‌്പീക്കർ പി. ശ്രീരാമകൃഷ‌്ണനും ഉദ‌്ഘാടനം ചെയ്യും. ഭരതം, നവനീതം, കഥകളി ക്ലബ്, താളം എന്നിവയുടെയും ഭാരതീയ വിദ്യാഭവെൻറയും സംയുക്താഭിമുഖ്യത്തിലാണ‌് ആഘോഷം. തൃശൂർ വടക്കെച്ചിറ ഭാരതീയ വിദ്യാഭവെൻറ സർവധർമ മൈത്രി കോംപ്ലക്സിലാണ‌് പരിപാടി. ഇതോടനുബന്ധിച്ച് നടക്കുന്ന 'വാക്കും പ്രവൃത്തിയും കൂടിയാട്ടത്തിൽ' എന്ന സെമിനാറിൽ കലാമണ്ഡലം മുൻ വൈസ‌് ചാൻസലർ ഡോ കെ.ജി. പൗലോസ‌് വിഷയം അവതരിപ്പിക്കും. കലാപരിപാടികളുടെ ഉദ‌്ഘാടനം വൈകീട്ട‌് അഞ്ചിന‌് സുകുമാരി നരേന്ദ്ര മേനോൻ നിർവഹിക്കും. തുടർന്ന‌് പി.കെ.ജി നമ്പ്യാരുടെ ശിഷ്യരായ ആദർശ‌് കൂത്തും യുഗന്ധര പാഠകവും അവതരിപ്പിക്കും. സിത്താര ബാലകൃഷ്ണെൻറ മോഹിനിയാട്ടവും കലാമണ്ഡലം സംഗീത‌് ചാക്യാരും സംഘവും അവതരിപ്പിക്കുന്ന നാഗനന്ദം കൂടിയാട്ടവും നടക്കും. വാർത്തസമ്മേളനത്തിൽ പ്രഫ ജോർജ‌് എസ‌്. പോൾ, ടി.ആർ. രഞ‌്ജു, ജ്യോതിശ്രീ മുകുന്ദൻ, ചിത്രാ ശങ്കർ, കെ.ആർ. നാരായണചാക്യാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.