കണ്ണോലി വീട്ടില്‍ ഫുട്​ബാൾ തല്ല്​

തൃശൂർ: ലോകകപ്പ് ഫുട്ബാളിന് റഷ്യയിൽ പന്തുരുളാൻ മണിക്കൂറുകൾ ബാക്കിനിൽക്കുേമ്പാഴും ഇന്ത്യൻ ടീം ലോക കാൽപന്ത് മാമാങ്കത്തിൽ കളിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ഒരു മാതാവുണ്ട്് തൃശൂരിലെ ഒല്ലൂക്കരയിൽ. അത് അത്ര വിദൂരമല്ലെന്ന് ഇൗ അമ്മയുടെ മകൻ തെളിയിച്ചതുമാണ്. അണ്ടർ 17 ലോകകപ്പിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞ തൃശൂർ ഒല്ലൂക്കരയിലെ കെ.പി. രാഹുലി​െൻറ അമ്മ ബിന്ദുവാണ് സുന്ദര സ്വപ്നവുമായി മകനൊപ്പം നിലകൊള്ളുന്നത്. മകൻ പഠിക്കാതെ കളിച്ചുനടന്നതിന് എല്ലാ അമ്മമാർക്കുമുണ്ടായിരുന്ന ആധി ബിന്ദുവിനും ഉണ്ടായിരുന്നു. പല തവണ വഴക്കും പറഞ്ഞിട്ടുണ്ട്. പിന്നീട് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട് ഗോവയിൽ വർഷങ്ങൾ നീണ്ട കോച്ചിങ് ക്യാമ്പിൽ ആയിരിക്കെ ഒാപ്പൺ സിലബസിലാണ് രാഹുൽ പത്താം ക്ലാസ് ജയിച്ചത്. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കാനുള്ള തയാറെടുപ്പിലാണ്. കുട്ടികൾ കളിച്ചും പഠിച്ചും വളരെട്ടയെന്ന സന്ദേശമാണ് അമ്മമാരോട് ബിന്ദുവിന് പറയാനുള്ളത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റഷ്യൻ ലോകകപ്പിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ശ്രേയസ് നഗറിലെ കണ്ണോലി വീട്ടിൽ തല്ലാണ്. രാഹുലും സഹോദരി നന്ദനയും ബ്രസീൽ ഫാൻസാണ്. എന്നാൽ പിതാവ് പ്രവീൺ അർജൻറീനക്കൊപ്പമാണ്. മകനൊപ്പം നിൽക്കണോ അതോ അർജൻറീനക്കൊപ്പം കൂടിയതിനാൽ വീട്ടിൽ 'ഒറ്റപ്പെട്ടുപോയ' ഭർത്താവിനൊപ്പം കൂടണോയെന്ന ആശയക്കുഴപ്പത്തിലാണ് ബിന്ദു. അടിമൂത്താൽ ഒടുവിൽ റഫറിയാവേണ്ടി വരുമോ എന്നാണ് നിലവിലെ ആലോചന. ലോകകപ്പിനിടെ 20ന് ഗോവയിലെ കോച്ചിങ് ക്യാമ്പിലേക്ക് തിരിച്ചുപോകുകയാണ് രാഹുൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.