ദുരിത തീരത്തിന്​ അറുതിവേണം

തൃശൂർ: അധികൃതരുടെ അനാസ്ഥയിൽ പൊഴിയുന്നത് ജില്ലയിലെ തീരദേശവാസികളുടെ ജീവിതമാണ്. ഒാരോതവണയും കാലവർഷം കലിതുള്ളുേമ്പാൾ കടലോരവാസികളുടെ ഉള്ളം പിടയുകയാണ്. സമീപകാലങ്ങളിലായി അറബിക്കടൽ അശാന്തമാണ്. കടലേറ്റവും മറ്റും സ്ഥിരം സംഭവം. ഒടുവിൽ ഒാഖി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തിൽ കിലോമീറ്ററുകളാണ് കടലെടുത്തത്. ഇതെല്ലാം സഹിച്ചു. ഇടക്കിടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തും. ജനപ്രതിനിധികളുടെ തലോടലിൽ കാര്യങ്ങൾ ശരിയാവുമെന്നവർ പ്രത്യാശിക്കും. പക്ഷെ, പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ഇക്കുറി മൺസൂൺ തുടക്കത്തിൽ തന്നെ കടൽ ക്ഷോഭിച്ചു. ഇതോെട നിൽക്കകള്ളിയില്ലാതെ വന്നതോെടയാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. അതിനെതിരെ കേസ് എടുത്തതല്ലാതെ അധികൃതർക്ക് നൽകാൻ പരിഹാരമാർഗങ്ങളൊന്നും ഉണ്ടായില്ല. കടൽഭിത്തി നിർമാണം ഉടൻ നടക്കുമെന്ന് മാറിമാറി വന്ന സർക്കാറുകളുടെയും പഞ്ചായത്ത് അധികൃതരുടെയും സ്ഥിരം പല്ലവിയാണ്. അഴീക്കോട് മുനക്കൽ മുതൽ അണ്ടത്തോട് കാപ്പിരിക്കാട് വരെ 54 കിലോമീറ്റർ കടലുള്ള ജില്ലയിൽ ഇതുവരെ മുഴുവൻ ഭിത്തി നിർമിച്ചിട്ടില്ല. എറിയാട് മുതൽ പെരിഞ്ഞനം വരെ കടൽഭിത്തിയില്ല. വടക്ക് ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ, പുന്നയൂർകുളം പഞ്ചായത്തുകളിലും കടൽഭിത്തിയില്ല. എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം പഞ്ചായത്തുകളിലായി 450 മീറ്ററോളം ഭാഗത്ത് കടൽഭിത്തി പണിയുന്നതിനായി ആറുമാസം മുമ്പ് കരാർ നൽകിയെന്നാണ് എം.എൽ.എയുടെയും ജില്ല പഞ്ചായത്ത് അംഗത്തി​െൻറയും അവകാശം. അതും ഏഴുകോടി രൂപക്കാണ് കരാർ നൽകിയത്. ഇതിൽ എറിയാട് ചന്തയോട് അനുബന്ധിച്ച ബീച്ചിൽ 120 മീറ്ററിൽ പണി തുടങ്ങിവെക്കുകയും ചെയ്തു. അതായത് ഒാഖിക്ക് മുമ്പ് കരിങ്കല്ലിന് കരാർ നൽകി. കല്ല് എത്തുന്നില്ലെന്ന് മനസ്സിലാക്കിയ ശേഷം ജനപ്രതിനിധികൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് കടലോരവാസികളുടെ ചോദ്യം. കരാറുകാരന് കരിങ്കല്ല് കൊണ്ടുവരേണ്ടത് എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിലെ ക്വാറിയിൽ നിന്നാണ്. ക്വാറി നിയന്ത്രണത്തി​െൻറ ഭാഗമായി ലൈസൻസുള്ള ചുരുക്കം ക്വാറികളിൽ ഒന്നാണിത്. ടോറസിലാണ് വമ്പൻ കല്ലുകൾ കൊണ്ടുവരേണ്ടത്. എന്നാൽ റോഡ് തകർന്നതോടെ ഇതും നടക്കുന്നില്ല. ഒടുക്കം മന്ത്രി എ.സി. മൊയ്തീൻ ഇടപെട്ടു എന്നാണ് അറിയുന്നത്. കാലവർഷം കൂടുതൽ ശക്തമാവുന്നതിന് മുേമ്പ കരിങ്കല്ല് എത്തിച്ചാൽ കടലി​െൻറ മക്കൾക്ക് ആശ്വാസം നൽകാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.