പ്രായോഗികവാദത്തി​െൻറ ഭാഗമായി പരിസ്ഥിതി ചൂഷണം: ആത്​മപരിശോധന നടത്തണമെന്ന് എം.എ. ബേബി

തൃശൂര്‍: പ്രായോഗികവാദത്തി​െൻറ ഭാഗമായി പരിസ്ഥിതിയെ ചൂഷണം ചെയ്യാമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിനെ കൊള്ളയടിക്കുന്നത് അതി​െൻറ ഫലഭൂയിഷ്ഠത ഇല്ലാതാക്കും. ഭൂമി നമ്മുടേയോ സമൂഹത്തി​െൻറയോ രാഷ്ട്രത്തി​െൻറയോ അല്ല. അത് മാനവരാശിയുടെ നിലനില്‍പ്പിനുള്ളതാണ്. അതുകൊണ്ട് മണ്ണിനേയും പ്രകൃതിയേയും സംരക്ഷിച്ച് പരിപോഷിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറേണ്ട ബാധ്യത മനുഷ്യനുണ്ട്. മറിച്ചുള്ള ചൂഷണം എന്തി​െൻറ പേരിലായാലും ശരിയെല്ലന്ന് ഇ.എം.എസ് സ്മൃതിയുടെ ഭാഗമായുള്ള ദേശീയ സംവാദവും ചന്ദ്രദത്ത് അനുസ്മരണവും ഉദ്ഘാടനം ചെയ്ത്കൊണ്ട് സി.പി.എം സൈദ്ധാന്തികനായ ബേബി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിലവിലുള്ള പരിസ്ഥിതി സമീപനത്തിന് വിരുദ്ധമായ നിലപാടാണിത്. ശാസ്ത്ര സാങ്കേതിക വിദ്യകളെ മാര്‍ക്‌സും ഏംഗല്‍സും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതിപ്രശ്‌നം അക്കാലത്തില്ലാത്തതിനാല്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടിട്ടില്ല. 'മൂലധന'ത്തില്‍ പരിസ്ഥിതി സംരക്ഷണത്തി​െൻറ പ്രാധാന്യവും ആവശ്യകതയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണവന്മാര്‍ സമ്പത്ത് സംരക്ഷിച്ച് അടുത്ത തലമുറക്ക് കൈമാറുന്നതുപോലെ പരിസ്ഥിതി സംരക്ഷിച്ച് കൈമാറേണ്ട ബാധ്യത ഇടത്പക്ഷത്തിനുണ്ട്. കാരണം, ചൂഷണ രഹിതമായ പരിസ്ഥിതി സംരക്ഷണം സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ മാത്രമെ സാധ്യമാകൂ- അദ്ദേഹം പറഞ്ഞു. ശാസ്ത്രബോധം വളർത്തുകയാണ് വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം എന്ന് ലോകം പറയുമ്പോൾ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സങ്കുചിത നേട്ടങ്ങൾക്കായി ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന അപകടസാഹചര്യമാണ് നിലവിലുള്ളത്. അശാസ്ത്രീയവും അസംബന്ധവുമായ കാര്യങ്ങൾ പഠിക്കാനുള്ള വേദിയാക്കി ജെ.എൻ.യു അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റി. നിര്‍മിത സാങ്കേതിക വിദ്യ അപകടകരമായ അവസ്ഥയിലേക്കാണ് മാറുന്നത്- അദ്ദേഹം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം ചന്ദ്രദത്ത് അനുസ്മരണം നടത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രദത്ത് ഓർമപ്പുസ്തകം കോസ്റ്റ്ഫോർഡ് ഡയറക്ടർ വി.എൻ. ജിതേന്ദ്രന് നൽകി ബേബി പ്രകാശനം ചെയ്തു. ഡല്‍ഹി സയന്‍സ് ഫോറം സ്ഥാപകാംഗം പ്രബീര്‍ പുര്‍കായസ്ത, ഐ.ടി വിദഗ്ധന്‍ റോയ് സിങ്കം, ജനറല്‍ കണ്‍വീനര്‍ യു.പി. ജോസഫ്, പ്രഫ. എം. മുരളീധരൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കെ.ബി. മോഹന്‍ദാസ്, ഡോ. എം.കെ. സുദര്‍ശന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.