തൃശൂർ: രാജ്യത്ത് സ്വകാര്യവത്കരണത്തിെൻറ ഗുണങ്ങൾ ഏറെയും ലഭിക്കുന്നത് മാധ്യമങ്ങൾക്കാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ പി. സായ്നാഥ്. 20ാമത് ഇ.എം.എസ് സ്മൃതിയിൽ 'മാധ്യമങ്ങളും ആധുനിക ജനാധിപത്യവും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി മാധ്യമങ്ങൾ സ്വതന്ത്രമാണെങ്കിലും ലാഭത്തിെൻറ തടവറയിലാണ്. ഇന്ത്യയിൽ കൃഷി, തൊഴിൽ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഒരു മാധ്യമസ്ഥാപനത്തിനും പ്രത്യേകം ലേഖകരില്ല. കൃഷിയെന്ന പേരിൽ കൃഷിമന്ത്രാലയത്തിെൻറ വാർത്തകൾ മാത്രമാണ് നൽകുന്നത്. കോർപറേറ്റുകൾ മാധ്യമങ്ങളെ ഹൈജാക്ക് ചെയ്യുന്നതിനൊപ്പം മാധ്യമങ്ങളും മാധ്യമങ്ങളെ ഹൈജാക്ക് ചെയ്യുന്നു. രണ്ടര പതിറ്റാണ്ടിനിടെ ഇന്ത്യയിൽ രൂപവത്കരിക്കപ്പെട്ട സാമ്പത്തിക നയങ്ങളുടേയെല്ലാം ഗുണഭോക്താക്കൾ മാധ്യമ മുതലാളിമാരാണ്. സ്വതന്ത്ര ഇന്ത്യയിൽ ദലിത് പ്രധാനമന്ത്രിയും ദലിത് രാഷ്ട്രപതിയും ഉണ്ടായിട്ടും ഒരു മാധ്യമസ്ഥാപനത്തിലും എഡിറ്റോറിയൽ തലവനായി ദലിതനെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷത വഹിച്ചു. ലെഫ്റ്റ് വേർഡ് ബുക്സ് ചീഫ് എഡിറ്റർ വിജയ് പ്രസാദ്, പ്രഫ.ആർ.ബിന്ദു, വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.