തൃശൂർ: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷെൻറ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ജില്ല മൂന്നാം സ്ഥാനത്ത്. 81.71 ശതമാനം വീടുകളുടെ നിർമാണമാണ് ജില്ലയിൽ പൂർത്തിയായത്. എറണാകുളം, ആലപ്പുഴ ജില്ലകളാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനത്ത്. മുൻ വർഷങ്ങളിൽ നിർമാണം തുടങ്ങുകയും പല കാരണങ്ങളാൽ പൂർത്തിയാകാതിരിക്കുകയും ചെയ്ത വീടുകളുടെ നിർമാണമാണ് മിഷൻ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത്. 3,176 വീടുകളിൽ 2,578 എണ്ണം പൂർത്തിയാക്കി. അവശേഷിക്കുന്നതിെൻറ നിർമാണം അതിവേഗം നടക്കുന്നുണ്ടെന്ന് മിഷൻ ജില്ല കോഒാഡിനേറ്റർ അറിയിച്ചു. 46 പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തും ഒരു നഗരസഭയും പിന്നാക്കക്ഷേമ വകുപ്പും ഫിഷറീസ് വകുപ്പും നൂറുശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സൗജന്യ സേവനം, ഭവന നിർമാണ സാമഗ്രികൾ, ടോയ്ലറ്റ് നിർമാണം, കിണർ നിർമാണം എന്നിവ സൗജന്യമായി ലഭിക്കുന്നുണ്ട്. ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നൽകുന്നതാണ് രണ്ടാം ഘട്ടം. ഇതിെൻറ പ്രവർത്തനം ജില്ലയിൽ തുടങ്ങിയിട്ടുണ്ട്. ഗുണഭോക്തൃ സംഗമം പൂർത്തിയാക്കി ആദ്യ ഗഡു തുക അനുവദിച്ചു. ഗുണഭോക്താവിന് നാല് ഘട്ടമായി നാല് ലക്ഷം രൂപയാണ് നൽകുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ സൗജന്യ സേവനവും ലഭ്യമാക്കും. എല്ലാ തദ്ദേശ ഭരണ സ്ഥാപനത്തിലും ഗുണഭോക്തൃ പട്ടിക അന്തിമമാക്കിയിട്ടുണ്ട്. ഇതുവരെ 1,550 ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെട്ടു. പഞ്ചായത്തുകളിൽ 10,096, നഗരങ്ങളിൽ 1,137 എന്നിങ്ങനെയാണ് പുതിയ വീട് ആവശ്യമുള്ളവരുടെ എണ്ണം. അർഹതയുള്ളവർക്കെല്ലാം ഇൗമാസംതന്നെ ആദ്യ ഗഡു നൽകാനുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ലൈഫ് മിഷനിലേക്ക് സംഭാവന സ്വീകരിക്കാൻഎല്ലാ തദ്ദേശ ഭരണ സ്ഥാപനത്തിലും 'ഭവനനിധി' അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മിഷെൻറ പ്രവർത്തനം തദ്ദേശ സ്ഥാപനം വകയിരുത്തിയ തുക അപര്യാപ്തമാണെങ്കിൽ ഹഡ്കോയിൽനിന്നും വായ്പയെടുക്കാനുള്ള സർക്കാറിെൻറ ശ്രമം അന്തിമ ഘട്ടത്തിലാണെന്ന് കോഒാഡിനേറ്റർ ലിൻസ് ഡേവിഡ് അറിയിച്ചു. കലക്ടർ ടി.വി. അനുപമയും കൺവീനർ എം.കെ. ഉഷയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.