തൃശൂർ: ഗേജ് മാറ്റം പൂർത്തിയാക്കിയ പുനലൂർ-ചെേങ്കാട്ട പാത കൂടി ഗതാഗതത്തിന് തുറന്നുകൊടുത്ത സാഹചര്യത്തിൽ ട്രെയിൻ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ നീട്ടാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അസോസിയേഷൻ അറിയിച്ചു. സർവിസ് ദീർഘിപ്പിക്കുന്നതിെനാപ്പം ഇൗ ട്രെയിനിൽ ത്രീ ടയർ എ.സി, സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂടി ഘടിപ്പിക്കണം. ഗുരുവായൂർ- ഇടമൺ പാസഞ്ചർ മധുരയിലേക്ക് നീട്ടുന്നത് തീർഥാടകർ അടക്കമുള്ള യാത്രികർക്ക് ഗുണകരമാകും. എറണാകുളം- സേലം പ്രതിദിന എക്സ്പ്രസ്, എറണാകുളം- രാമേശ്വരം എക്സ്പ്രസ് എന്നീ വണ്ടികൾ അനുവദിക്കാനും കാലതാമസം പാടില്ല. നിലവിലുള്ള മെമു സർവീസുകൾ പ്രതിദിനമാക്കുകയും പാലക്കാട്- കോഴിക്കോട്, കോഴിക്കോട്- എറണാകുളം, കോഴിക്കോട്- മംഗലാപുരം മെമു സർവീസുകൾ വേണം. പുനരുദ്ധരിച്ച കൊച്ചിൻ ഹാർബർ ടെർമിനസിൽനിന്നും 'ഡെമു' സർവീസ് തുടങ്ങുേമ്പാൾ രാവിലെ തൃശൂരിൽ നിന്നും കൊച്ചിൻ ഹാർബർ ടെർമിനസിലേക്കും വൈകീട്ട് തിരിച്ചും ഡെമു ആരംഭിക്കണം. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മലബാറിലും ഗേജ്മാറ്റം പൂർത്തിയായ പാലക്കാട്- പൊള്ളാച്ചി, കൊല്ലം-പുനലൂർ- ചെേങ്കാട്ട പാതകളിലും വർധിച്ച ശേഷിക്ക് അനുസരിച്ച് ട്രെയിനുകൾ ഒാടിക്കാൻ റെയിൽവേ തയാറാകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും എം.പിമാരും എം.എൽ.എമാരും അടക്കം ജനപ്രതിനിധികളും മുൻകൈയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.