തൃശൂർ: ഡോ.കെ.എൽ. ബദ്ദയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അവലോകന സംഘം കേരള കാർഷിക സർവകലാശാല സന്ദർശിച്ചു. അഖിലേന്ത്യ സംയോജിത ഫലവർഗ ഗവേഷണ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ് സംഘം എത്തിയത്. ഡോ.എച്ച്.കെ. സേനാപതി, ഡോ.ബി.എം.സി. റെഡ്ഢി, ഡോ. വി.എസ്. താക്കൂർ, ഡോ.സത്യബ്രത മൈറ്റി, ഡോ. ഡി.എസ്. ഖുർദിയ, ഡോ.പ്രകാശ് പാട്ടീൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബുവുമായി ചർച്ച നടത്തിയശേഷം ഹോർട്ടികൾച്ചർ കോളജും കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും സന്ദർശിച്ചു. ഹോർട്ടികൾച്ചർ കോളജിലെ വിദ്യാർഥികളോടും അധ്യാപകരോടും ആശയ വിനിമയം നടത്തി. ഹോർട്ടികൾച്ചർ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ച് ഡോ. ബദ്ദ വിശദീകരിച്ചു. മുൻ വൈസ് ചാൻസലർ ഡോ.കെ.വി. പീറ്റർ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.