ഇരിങ്ങാലക്കുട: കോഴ്‌സുകൾക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർഥികളിൽനിന്ന് ഈടാക്കിയെന്നാരോപിച്ച് ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മാനേജ്മെെൻറിെൻറ വഞ്ചനക്കെതിരെ ക്രൈസ്റ്റ് കോളജിന് സമീപത്തെ സി.എം.ഐ സഭയുടെ ആശ്രമത്തിന് മുന്നിലാണ് നിരാഹാര സമരം ആരംഭിച്ചത്. 2012ൽ എ.െഎ.സി.ടി.ഇ അംഗീകാരം നഷ്ടപ്പെടുകയും തുടർന്ന് 2013 മുതൽ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയേഴ്സിെൻറ സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ അഡ്മിഷൻ നൽകി പോന്നിരുന്നതെന്ന് വിദ്യാർഥി പ്രതിനിധികളും രക്ഷിതാക്കളും നേരത്തെ വാർത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കോളജിെൻറയും സി.എം.ഐ സഭയുടെയും പേരിലുള്ള വിശ്വാസത്തിലാണ് ഇവർ പറയുന്നത് വിശ്വസിച്ചതെന്നും മാനേജ്‌െമൻറ് തങ്ങളെ നിരന്തരം കബളിപ്പിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജുകൾക്ക് അഡ്മിഷൻ തുടരാനുള്ള അവകാശം ഇല്ല. ഈ വിവരങ്ങളെല്ലാം മറച്ചുെവച്ചാണ് വൻ തുക ഈടാക്കി അഡ്മിഷൻ എടുക്കുന്നത്. കോഴ്സ് കഴിഞ്ഞ രണ്ട് വർഷം ആയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. കർണാടക യൂനിവേഴ്സിറ്റിയുടെ സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികള്‍ പറഞ്ഞു. പല ഒത്തുതീർപ്പ് ചർച്ചകൾ ഉണ്ടായെങ്കിലും, അവയിലെ ഉറപ്പുകൾ മേനജ്മെൻറ് നിരന്തരം പാലിക്കാതെ വന്നപ്പോഴാണ് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നെല്ല്സംഭരണം: സപ്ലൈകോയും മില്ലുടമകളും കർഷകരെ ചൂഷണം ചെയ്യുന്നു - കോൾ കർഷകർ ഇരിങ്ങാലക്കുട: കോൾ കർഷകരെ സപ്ലൈകോയും മില്ലുടമകളും ചേർന്ന് ചൂഷണം ചെയ്യുന്നതിൽ നടപടിയെടുക്കാത്ത സർക്കാറിനെതിരെ കർഷക പ്രതിഷേധം. കരുവന്നൂർ പുഴയുടെ തെക്കുഭാഗത്തെ കോൾ കർഷകർ ജില്ല കോൾകർഷക സംഘത്തിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച കിഴുത്താണി സർവിസ് സഹകരണ ബാങ്ക് ഹാളിൽ കോൾകർഷക കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സപ്ലൈക്കോയും മില്ലുടമകളും തമ്മിലുള്ള കരാറനുസരിച്ച് വാഹനം വരുന്ന സ്ഥലത്ത് നെല്ല് എത്തിച്ച് കൊടുക്കേണ്ട ബാധ്യത മാത്രമാണ് കൃഷിക്കാർക്കുള്ളത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്ത ഘട്ടം മുതൽ കൃഷിയിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി എന്‍.എം. ബാലകൃഷ്ണന്‍, വി.എന്‍. ഉണ്ണികൃഷണന്‍, സി.എസ്. മെഹബൂബ്, മങ്ങാട്ട് രാധാകൃഷ്ണമേനോന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.