കൊടുങ്ങല്ലൂർ: എസ്.എന്‍.പുരം പഞ്ചായത്തിെൻറ തീരമേഖലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി കുടങ്ങളുമായെത്തിയ വീട്ടമ്മമാർ വാട്ടര്‍ അതോറിറ്റി മതിലകം സെക്ഷന്‍ ഓഫിസ് മൂന്നര മണിക്കൂർ ഉപരോധിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് എസ്.എന്‍ പുരം പഞ്ചായത്തംഗങ്ങളായ ഷിംജി അജിതന്‍, ഷൈബി ദിനകരന്‍, വിനയന്‍ പഴൂംപറമ്പില്‍, അജിത സജീവന്‍, ലക്ഷ്മി മഞ്ജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 200ഓളം വീട്ടമ്മമാര്‍ കുടങ്ങള്‍ ൈകയ്യിലേന്തി വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നിലെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചതോടെ വീട്ടമ്മമാര്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കുക, തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുത്തിയിരുന്ന വീട്ടമ്മമാർ പിരിഞ്ഞു പോകില്ലെന്ന് നിലപാടെടുത്തു. കെ.പി.ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും വീട്ടമ്മമാരോെടാപ്പം ഉണ്ടായിരുന്നു. രണ്ട് ആഴ്ചയായി കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. നിരവധി തവണ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും, എം.എല്‍.എ, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സമരക്കാര്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപയോളം പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരം നല്‍കുന്നുണ്ടെന്നും ഒരു പൊതുപൈപ്പില്‍ പോലും ശുദ്ധജലം എത്തുന്നില്ലെന്നും പഞ്ചായത്തംഗം വിനയന്‍ പഴുംപറമ്പില്‍ പറഞ്ഞു. ഗാർഹിക ഉപഭോക്താക്കളും പണമടക്കുന്നുണ്ടെങ്കിലും ഫലമില്ല. ആഴ്ചയില്‍ രണ്ട്ദിവസമെങ്കിലും പ്രദേശത്ത് ശുദ്ധജലം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ദേശീയപാത ഉപരോധിക്കുമെന്നും സമരക്കാർ പറഞ്ഞു. സമരം രണ്ട്മണിക്കൂര്‍ പിന്നിട്ടതോടെ നാട്ടികയില്‍നിന്ന് അസി.എക്സി. എൻജിനീയര്‍ ജയകൃഷ്ണന്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് ഉറപ്പ് നല്‍കാതെ പിരിഞ്ഞുപോകാന്‍ അവർ തയാറായില്ല. താൽക്കാലികമായി കുടിവെള്ളം എത്തിക്കാൻ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉദ്യോഗസ്ഥരെ വളഞ്ഞ് നിന്ന സമരക്കാർ പിൻവാങ്ങാൻ തയാറായത്. അതേസമയം കുടിവെള്ളം എത്തിയില്ലെങ്കിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന 1,10, 11,18,19,20,21 വാർഡുകാർ ഒന്നാകെ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.