കമല നെഹ്റുവിൽ ലോകകപ്പ് പ്രവചന മത്സരം

വാടാനപ്പള്ളി: ലോകകപ്പ് ഫുട്ട്ബാളിനെ വരവേറ്റ് തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് വിജയപ്രവചന മത്സരം സംഘടിപ്പിച്ചു. ലോകകപ്പിലെ വിജയ ടീം ആരാകും, ഫൈനലിൽ ഏറ്റുമുട്ടുക ഏതു ടീമുകൾ ആകും, എത്ര ഗോൾ േനടും, ആരായിരിക്കും ലോകകപ്പിലെ താരം എന്നിവയെല്ലാം വിദ്യാർഥികൾക്ക് പ്രവചിക്കാം. സ്കൂളിലെ സ്പോട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് മത്സരശേഷം പ്രവചന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കായിക അധ്യാപകൻ മെറിൻ സി.ചിന്നൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.