തൃശൂര്‍: രാജ്യത്തെ നല്ല അയല്‍ക്കൂട്ടത്തിനുള്ള ദേശീയ ഗ്രാമവികസന മന്ത്രാലയത്തിെൻറ ദേശീയ പുരസ്‌കാരം കയ്പമംഗലം ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് സമ്മാനിച്ചു. ഡല്‍ഹിയിൽ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ പുരസ്‌കാരം കൈമാറി. ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം പ്രസിഡൻറ് ഓമന ഗോപി, സെക്രട്ടറി നജീറ, കയ്പമംഗലം സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ മിനി, കുടുംബശ്രീ അസി. മിഷന്‍ കോഓഡിനേറ്റര്‍ എം.എ. ബൈജു മുഹമ്മദ് എന്നിവര്‍ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.