ഓപറേഷൻ മൺസൂൺ: രണ്ടു പിടികിട്ടാപ്പുള്ളികൾ അറസ്്റ്റിൽ

ചാലക്കുടി: ഓപറേഷൻ മൺസൂണി​െൻറ ഭാഗമായി രണ്ട് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ . കൊരട്ടി അന്നനാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബിജു (48), ചാലക്കുടി പരിയാരം മുല്ലത്തറ ബിനു (38) എന്നിവരാണ് അറസ്്റ്റിലായത്. വാൽപാറ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്്റ്റഡിയിൽ എടുത്തത്. ചാലക്കുടി ടൗണിലും മറ്റും സ്ഥിരമായി അടിപിടി, മദ്യപിച്ച് ബഹളമുണ്ടാക്കൽ, യാത്രക്കാരെയും വഴിപോക്കരെയും ശല്യം ചെയ്യൽ തുടങ്ങിയ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ ജനുവരിയിൽ അടിപിടി ഉണ്ടാക്കിയിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. അന്ന് ഒരാൾ അറസ്റ്റിലായി ജയിലിൽ പോയിരുന്നു. തുടർന്ന് ഒളിവിൽ പോയ ബിജുവിനെ പാലക്കാട് കണ്ണനൂരിൽനിന്നും ബിനുവിനെ വാൽപാറ ടൗണിൽനിന്നും പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ എ.യു. റെജി, രാജേഷ് ചന്ദ്രൻ, ബോബി തങ്കച്ചൻ, ടി.ആർ. രജീഷ് , എം.ടി. ഷാജു, എം.ജെ. ജോബി, സി.ടി. ഷിജോ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സി.ആർ. രാജേഷ് , വനിത സി.പി.ഒ സജിനിദാസ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.