കാർഷിക സർവകലാശാലയിലെ സ്​ഥലംമാറ്റത്തിനും അഴിമതിക്കുമെതിരെ ധർണ

തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അമ്പലവയൽ, തവനൂർ, െവള്ളായണി കേന്ദ്രങ്ങളിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനും അഴിമതിയിലാണ്ട അമ്പലവയൽ കേന്ദ്രത്തി​െൻറ മേധാവിയെ സംരക്ഷിക്കുന്ന സർവകലാശാലയുടെ നടപടിയിലും പ്രതിഷേധിച്ച് സി.പി.എം അനുകൂല സംഘടനയായ കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ 19ന് രാവിലെ സർവകലാശാല ആസ്ഥാനത്ത് ധർണ നടത്തും. ഇടത് സർക്കാർ അധികാരത്തിൽ വന്നിട്ടും യു.ഡി.എഫ് ഭരണത്തിലെന്ന പോലെ സർവകലാശാലയിൽ ചട്ടവിരുദ്ധ സ്ഥലംമാറ്റം നടക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡൻറ് ബി. ഷിറാസും ജനറൽ സെക്രട്ടറി സി.വി. ഡെന്നിയും കുറ്റപ്പെടുത്തി. അമ്പലവയൽ കേന്ദ്രത്തിൽനിന്ന് മൂന്നേകാൽ കോടി രൂപയുടെ അഴിമതിയാണ് പുറത്തു വന്നത്. കേന്ദ്രം മേധാവി അവിടത്തെ ജീവനക്കാരെക്കുറിച്ച് പറഞ്ഞു പരത്തുന്ന നുണകൾ വിശ്വസിക്കുന്ന നിലവാരത്തിലേക്ക് ഇടതുമുന്നണി ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ താഴുന്നുണ്ടെങ്കിൽ അവർ തിരുത്താൻ തയാറാവണം. ജീവനക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചട്ടം അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളാം. അതല്ലാതെ തലയണ മന്ത്രം കേട്ട് ജീവനക്കാരെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രം മേധാവികളുടെ തിട്ടൂരമനുസരിച്ച് സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ച് ജീവനക്കാെര തലങ്ങും വിലങ്ങും മാറ്റുന്നത് നീതി നിഷേധവും മനുഷ്യത്വരഹിതവുമാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.