തൃശൂര്‍: നാട്ടില്‍ നീതി നടപ്പാക്കാൻ പൊലീസും ജനങ്ങളും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര. ലയണ്‍സ് ക്ലബ് ഡിസ്്ട്രിക്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസില്‍ ബഹുഭൂരിപക്ഷവും ആത്മാർഥതയോടെ പ്രവര്‍ത്തിക്കുന്നവരാണ്. വിരലിലെണ്ണാവുന്നവര്‍ ചെയ്യുന്ന തെറ്റിന് സേനയെ മൊത്തമായി ആക്ഷേപിക്കുന്ന രീതിയില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സൻ ബദറുദ്ദീന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, ലയണ്‍സ് ഡിസ്ട്രിക്ട്് ഗവര്‍ണര്‍ വി.എ. തോമാച്ചന്‍, വൈസ് ഗവര്‍ണര്‍മാരായ എം.ഡി. ഇഗ്നേഷ്യസ്, സാജു പാത്താടന്‍, ക്യാബിനറ്റ് സെക്രട്ടറി എംസണ്‍, ഫാ. പോള്‍ പുളിക്കൻ, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് സി.എ. സലീം, എല്‍.ഐ.സി അഡ്വൈസറി ബോർഡംഗം ജെയിംസ് വളപ്പില, ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സി. രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് തൃശൂര്‍ സിറ്റി പ്രസിഡൻറ് സുരേഷ് വാര്യര്‍ സ്വാഗതവും സെക്രട്ടറി ഉദയകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.