എരുമപ്പെട്ടി: കടങ്ങോട് മഹാത്മ സാംസ്ക്കാരിക വേദിയും കടങ്ങോട് വിവിധോദ്ദേശ്യ സഹകരണ സംഘവും സംയുക്തമായി ഉന്നത വിജയം നേടിയ . സംഘം പ്രസിഡൻറ് ടി.കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മഹാത്മ സാംസ്ക്കാരിക വേദി പ്രസിഡൻറ് പി.എൻ. വിഷയ്കുമാർ അധ്യക്ഷത വഹിച്ചു. മാനവസംസ്കൃതി ജില്ല ചെയർമാൻ ടി.എസ്. മായാദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ സമ്മാനദാനം നടത്തി. പി.വി. കൃഷ്ണൻകുട്ടി, പി.കെ. സുലൈമാൻ, അക്ബർ അലി, എ.ആർ. ബിജു, പി.ടി. സുരേന്ദ്രൻ, പി.കെ. രാമകൃഷ്ണൻ, സി.പി. സലാം, പി.ബി. പ്രസാദ് എന്നിവർ സംസാരിച്ചു. ചെണ്ടുമല്ലിത്തൈ വിതരണം എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പൂകൃഷി വികസനപദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിത്തൈ വിതരണം ചെയ്തു. പഞ്ചായത്ത്പ്രസിഡൻറ് രമണിരാജന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ടി.പി.ജോസഫ്, കെ.കെ.മണി, പി.വി.പ്രസാദ്, കൃഷി ഓഫിസര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.