തൃശൂർ: ലോകഫുട്ബാൾ ആരവം നഗരത്തെ വർണാഭമാക്കി.. ബ്രസീൽ, അർജൻറീന, ജർമനി, സ്പെയിൻ..... േജഴ്സിയും പതാകയുമേന്തി നഗരം ചുറ്റി നടന്ന ഘോഷയാത്രയോടെ ലോകകപ്പിെൻറ തുടിപ്പുകളിലേക്ക് തൃശൂർ നഗരവുമെത്തി. ജില്ല സ്പോർട്സ് കൗൺസിലും ബാനർജി മെമ്മോറിയൽ ക്ലബും ചേർന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ ജില്ല യുവജന കേന്ദ്രത്തിെൻറ സഹകരണത്തോടെയാണ് ലോകകപ്പാവേശത്തെ വരവേറ്റത്. മഴ മാറിനിന്ന അന്തരീക്ഷത്തിൽ മേയർ അജിത ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര ബാനർജി ക്ലബ്ബിനു മുന്നിൽനിന്ന് തുടങ്ങി. റൗണ്ട് ചുറ്റി തുടങ്ങിയതോടെ വിവിധ ടീമുകളുടെ ആരാധകർ പിന്തുണയുമായെത്തി. എല്ലാവരും ഫുട്ബാൾ എന്ന ചിന്തയിലേക്ക് മാറിയതോടെ ആവേശം വാനോളമുയർന്നു. സ്വരാജ് റൗണ്ട് ചുറ്റി ഘോഷയാത്ര ക്ലബിൽ എത്തിയതോടെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിെൻറ ഒരുക്കങ്ങളായി. സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തതോടെ നൂറിലധികം പേരാണ് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ മുന്നോട്ടു വന്നത്. ഗോളടിച്ച എഴുപത്തിയഞ്ച് പേർക്ക് സമ്മാനം നൽകി. പഴയകാല ഫുട്ബാൾ താരങ്ങളായ വിക്ടർ മഞ്ഞില, കെ.എഫ്. ബെന്നി, സി.ഡി. ഫ്രാൻസിസ്, ഐ.എം. വിജയൻ, പീതാംബരൻ എന്നിവരെ ആദരിച്ചു. ബാനർജി മെമ്മോറിയൽ ക്ലബ് പ്രസിഡൻറ് ജോസ് ആലുക്ക അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസൻറ് കാട്ടൂക്കാരൻ, സെക്രട്ടറി കെ.ആർ. സുരേഷ്, എക്സിക്യൂട്ടീവ് അംഗം പി.എ. ഹസൻ, ബാനർജി ക്ലബ് സെക്രട്ടറി ഇഗ്നിമാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.