മികച്ച വിദ്യാർഥികൾക്ക്​ എം.എൽ.എ അവാർഡ്​

വടക്കാഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് പ്ലസ്ടു, ബിരുദ-ബിരുദാനന്തര കോഴ്സ്, മെഡിക്കല്‍-എൻജിനീയറിങ് പ്രവേശനം, സിവില്‍ സര്‍വിസ് പരീക്ഷ, സംസ്ഥാന സ്കൂള്‍ കലോത്സവം, സ്കൂള്‍ കായികമേള തുടങ്ങി വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചവരെ അനിൽ അക്കര എം.എൽ.എ ആദരിക്കുന്നു. അപേക്ഷ 15നകം വടക്കാഞ്ചേരി പാലസ് റോഡിെല എം.എല്‍.എ ഓഫിസില്‍ നല്‍കണം. ചലച്ചിത്രമേള നാളെ തൃശൂർ: നവചിത്ര ഫിലിം സൊസൈറ്റിയുടെ ഏകദിന ചലച്ചിത്ര മേള വെള്ളിയാഴ്ച സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സമകാലീന സിനിമയിലെ ശ്രദ്ധേയരായ നാല് സ്ത്രീ സംവിധായകരുടെ സിനിമകളാണിവ. രാവിലെ 10.30ന്‌ ഹിന്ദി ചിത്രം 'തൽവാർ', 1.30ന് ഹംഗേറിയൻ സിനിമ 'ഒാൺ ബോഡി ആൻഡ് സോൾ', നാലിന് ഇംഗ്ലണ്ടിൽനിന്നുള്ള 'വീ നീഡ് ടു ടോക്ക് എബൗട്ട് കെവിൻ', 6.30ന് അമേരിക്കൻ ചിത്രം 'മഡ്ബൗണ്ട്' എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.