ചാവക്കാട്: 'കൂട്ടുങ്ങലങ്ങാടിയിലെ പൈമാണ്യേക്കാരുടെ കടയിൽ' ഇത്തവണയും ലോകകപ്പ് ആരാധകരുടെ തിരക്കിൽ. ചാവക്കാടിെൻറ പഴയ പേരായ കൂട്ടുങ്ങൽ അങ്ങാടി ആധുനികമായിട്ടും ഏറെ പഴക്കമുള്ള പൈമാണ്യേക്കാരുടെ കടയെന്ന് പഴയ തലമുറക്കാർ വിളിപ്പേരിട്ട് വിളിച്ച ഒരുമനയൂർ തങ്ങൾപ്പടി ചക്കാല ഹുസൈെൻറ ചക്കാലക്കൽ സ്റ്റോഴ്സ് എന്ന ഇപ്പോഴത്തെ കടയിൽ ലോകകപ്പ് ആവേശത്തിലാക്കുന്ന എല്ലാ സാധനങ്ങൾക്കും ആവശ്യക്കാരുടെ വൻ തിരക്കാണ്. ലോകകപ്പ് ടീമിലെ കളിക്കാരുടെ ജഴ്സി മുതൽ ഓരോരോ രാജ്യങ്ങളുടേയും പതാകകളും വിവിധ വർണങ്ങളിലുള്ള റിബണുകൾ, കൈത്തണ്ടയിൽ കെട്ടുന്ന റിസ്റ്റ് ബാൻഡ്, താരങ്ങളുടെ പടങ്ങൽ, സ്റ്റിക്കറുകൾ എന്നിവക്കെല്ലാം ഇവിടെ വൻ ഡിമാൻഡാണ്. സമീപത്തെ മറ്റു കടകളിലേറെയും പെരുന്നാൾ തിരക്കിലേക്ക് നീങ്ങിയപ്പോൾ ഹുസൈെൻറ ഈ വേൾഡ് കപ്പ് കോർണർ കളിയുടെ ആവേശത്തിരക്കിലാണ്. നഗരത്തിലെ ഏറ്റവും പഴക്കമുള്ള കടകളിലൊന്നായ ഇവിടെ ചാന്ത് പൊട്ടിനും കൺമഷിക്കും മൈലാഞ്ചിക്കും കരിവളയും കുപ്പി വളകൾക്കുമായി സ്ത്രീകളുടെ തിരക്കായിരുന്നു. ഇപ്പോൾ ന്യൂജൻ പയ്യൻമാർ പുതിയ കാലത്തെ യുവാക്കൾ കഴുത്തിലും ൈകയിലും മുഖത്തും തലയിലും കെട്ടിട നടക്കുന്ന വിവിധ ടവ്വലുകളുടെയും മാലകളുടെയും കേന്ദ്രമാണിവിടെ. ലോകകപ്പ് കാലമാകുന്നതോടെ കടയുടെ പേരും മാറും. വേൾഡ് കപ്പ് കോർണർ എന്നായിമാറും പിന്നീടുള്ള കുറച്ചുകാലം. കഴിഞ്ഞ നാല് ലോകകപ്പ് കാലമായി ഈ പേരിലാണ് യുവാക്കൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ, സ്കൂൾ വിദ്യാർഥികൾ മുതൽ ഫുട്ബാൾ പ്രേമികൾക്കെല്ലാം സുപരിചിതമാണ് ചാവക്കാട് നഗരത്തിലെ ഈ ചെറിയ വേൾഡ് കപ്പ് ഹൈപ്പർ മാർക്കറ്റ്. ഹുസൈന് പാരയെന്നോളം ദേശീയ പാതയോരങ്ങളിലും ഇപ്പോൾ ഫുട്ബാൾ ആരാധകർക്ക് ആവശ്യമായ സാധനങ്ങൾ വിൽപനക്ക് വെച്ചിട്ടുണ്ട്. അത് പിന്നെ ഒരിടത്ത് ഒരു ദിവസമാണ്. ഒരിക്കൽ ചാവക്കാട്ടെങ്കിൽ അടുത്തത് അണ്ടത്തോടോ വാടാനാപ്പള്ളിയിലോ കൊടുങ്ങല്ലൂരിലോ പൊന്നാനിയിലോ ആയിരിക്കും. 2, ദേശീയ പാതയോരത്തെ വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.