തൃശൂർ: വരന്തരപ്പിള്ളി -കോടാലി റൂട്ടിൽ സർവിസ് നടത്തുന്ന അഖിൽദാസ് ബസിൽ ബ്രസീൽ ആരാധകർ അൽപ്പമൊന്ന് മടിച്ചുമാത്രമേ കയറൂ. അർജൻറീനയുടെ കട്ട ആരാധകരായ ഉടമകൾ ബസിന് പിന്നലെ ഗ്ലാസിൽ െമസിയടക്കം അർജൻറീനിയൻ താരനിരയുടെ സ്റ്റിക്കർ പതിച്ചതാണ് ബ്രസീൽ ആരാധകരുടെ കലിപ്പിന് കാരണം. പാലപ്പിള്ളി പുലിക്കണ്ണിയിലെ 'സെഡ് സൈൻ'സ്റ്റിക്കർ വർക്ക്സ് എന്ന സ്ഥാപനത്തെ സമീപിച്ചാൽ ആർക്കുവേണെമങ്കിലും ഏത് വാഹനത്തെയും സ്വന്തം ടീമിെനാപ്പമാക്കാം. ബസ് കൂടാതെ കാർ, ഒാേട്ടാ, ബൈക്ക് അടക്കം മുഴുവൻ വാഹനങ്ങളെയും ലോകകപ്പിനായി ഒരുക്കാം. സ്കൂട്ടി മുഴുവനായും ഇഷ്ടടീമിെൻറ വർണം പകർന്നതും ഇൗ ഭാഗത്തുണ്ട്. വൈസർ, പിൻഭാഗം, പാർശ്വങ്ങൾ അടക്കം ബൈക്കിെൻറ മുഴുവൻ ഭാഗങ്ങളിലും സ്റ്റിക്കർ അടിക്കാം. ഇൻറർനെറ്റിൽ നിന്നും ആവശ്യമായ ചിത്രങ്ങൾ പി.വി.സി വിനേൽ മാധ്യമത്തിൽ പ്ലിൻറ് എടുക്കുകയാണ് ചെയ്യുന്നത്. ഒപ്പം വൺവേ വിഷനിലാണ് കാറിെൻറയും ബസിെൻറ അടക്കം പിൻഗ്ലാസിൽ സ് റ്റിക്കർ പതിപ്പിക്കുന്നത്. ഇഷ്ട നായകന്മാരെയും ഇരുചക്ര വാഹനങ്ങളിൽ സ്റ്റിക്കർ എടുത്ത് ഒട്ടിക്കാം. കൂടാതെ ജനൽ അടക്കം ഗ്ലാസുകളിലും ഇവയാവാം. ഫ്ലാഗ്, തോരണം, റിബൺ, തൊപ്പി അടക്കമുണ്ട്. റഷ്യൻ ലോകകപ്പ് ഫുട്ബാളിെൻറ വിപണി സാധ്യത കൃത്യമായി ഉപയോഗപ്പെടുത്തുന്നത് പാലപ്പിള്ളി പുലിക്കണ്ണിയിലെ ഷെഹീറാണ്. ആരാധകരുടെ ഇഷ്ടടീമുകളും താരങ്ങളും വാഹനങ്ങളിൽ സ്റ്റിക്കറായി പതിച്ചുനൽകുകയാണ് ഇയാൾ. ഏറെ ആളുകൾ എത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഒഴുക്ക് കൂടുമെന്നാണ് ഇയാളുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.