അര്‍ജൻറീന ഫാനാണ്​ ഇൗ പത്ര ഏജൻറ്​

കോടാലി: അര്‍ജൻറീന ടീമിനോടുള്ള ആരാധന മൂത്ത് ബൈക്കിന് നീലയും വെള്ളയും നിറം കൊടുത്തിരിക്കുകയാണ് കോടാലിയിലെ പത്ര ഏജൻറായ 38കാരന്‍ നെല്ലിക്കവിള ബാബു . ഇത് മൂന്നാം തവണയാണ് ബാബു ത​െൻറ ബൈക്കിന് ഇഷ്ടടീമി​െൻറ നിറം കൊടുക്കുന്നത്. അർജൻറീനിയൻ ജഴ്സിയണിഞ്ഞാണ് രാവിലെ പത്രവിതരണം. പള്ളിക്കുന്ന് ബോയ്‌സ് എന്ന അര്‍ജൻറീനയുടെ ആരാധകര്‍ ചേര്‍ന്ന് രൂപവത്കരിച്ചിട്ടുള്ള പള്ളിക്കുന്ന് ബോയ്‌സ് സംഘടനയില്‍ അംഗമാണ് ബാബു. 1500 രൂപ മുടക്കിയാണ് ബാബു ബൈക്കിന് അര്‍ജൻറീനിയന്‍ ലുക്ക് വരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.