വരുന്നു പെൺപട

തൃശൂർ: കേരളത്തിന് അന്യമായ പെൺ ഫുട്ബാളിന് അരങ്ങുണരുകയാണ് കുട്ടനെല്ലൂർ ക്ഷേത്രമൈതാനി. എന്നും രാവിലെ ഇൗ മൈതാനിൽ ഫുട്ബാൾ പരിശീലിക്കുന്നത് 100 പെൺകുട്ടികളാണ്. എഫ്.സി കുട്ടനെല്ലൂരാണ് പെൺകുട്ടികൾക്കായി ഫുട്ബാളി​െൻറ ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. ദിവസവും രാവിലെ എട്ടോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പെൺകുട്ടികൾ ഇവിടെയെത്തും. മഞ്ഞയും കറുപ്പും നിറമാർന്ന ജഴ്സിയിൽ ഇവർ കളിക്കളത്തിലിറങ്ങും. ഒന്നിടവിട്ട ദിവസങ്ങളിൽ നീലക്കുപ്പയത്തിലും. ആദ്യം വ്യായാമം. പിന്നെ മുന്നേറ്റ, പ്രതിരോധ തന്ത്രങ്ങൾ പഠിക്കും. പന്തടക്കത്തിൽ തുടങ്ങി മുൻനിര, മധ്യനിര, പ്രതിരോധം. ഗോൾ വല കാക്കുന്നവർക്കുമുണ്ട് പരിശീലനം. മുൻ സന്തോഷ്േട്രാഫി താരവും നിലവിൽ സർവിസസ് കോച്ചുമായ സുരേഷ് ബാബുവാണ് മുഖ്യപരിശീലകൻ. ഒപ്പം മുൻ സെവൻസ് താരങ്ങളായ എരവിമംഗലം പെരുമ്പിള്ളി അഖി, കുട്ടനെല്ലൂർ ചാമ്പുള്ളി സുഭാഷ്, സോനു എന്നിവരും സൗജന്യമായി പരിശീലിപ്പിക്കുന്നുണ്ട്. നേവിയിൽ ജോലി ചെയ്യുന്ന സുരേഷ് ബാബു ഫുട്ബാൾ കളിയിലേക്ക് പെൺകുട്ടികളെ ആകർഷിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതിനായി പെൺകുട്ടികളുെട രക്ഷിതാക്കളുെട യോഗവും കൃത്യമായി വിളിച്ചുചേർക്കുന്നുണ്ട്. ഇവരുടെ കൂടി ആശിർവാദത്തോടെ ജില്ലയിൽ പെൺകുട്ടികളുടെ അണ്ടർ 13, 15, 17 എന്നീ ടീമുകൾ ഉണ്ടാക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജഴ്സിക്കുള്ള 300 രൂപ പ്രവേശന ഫീ മാത്രമാണ് വാങ്ങുന്നത്. സ്കൂൾ തുറന്നതോടെ ശനി, ഞായർ ദിവസങ്ങളിലേക്ക് പരിശീലനം ചുരുങ്ങിയിട്ടുണ്ട്. ലോകകപ്പ് ആവേശത്തി​െൻറ ഭാഗമായി ബ്രസീൽ, അർജൻറീന ടീമുകളെ പ്രതിനിധീകരിച്ച് സൗഹൃദ മത്സരം കഴിഞ്ഞ ഞായറാഴ്ച അരങ്ങേറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.