വീണ്ടും ലോക കാൽപ്പന്ത് കളിയാരവം. അത് ഒാരോ മനസ്സിൽ നിന്നും തെരുവുകൾ കീഴടക്കി കഴിഞ്ഞു. ഗ്രാമവും നഗരവും സമരസപ്പെടുന്ന ആവേശം. തെരുവോരങ്ങൾ നീളുന്നത് റഷ്യൻ മണ്ണിലേക്ക്. അല്ല; മത്സരം നമ്മുടെ നാട്ടിലാണോ എന്നു തോന്നിപ്പിക്കുന്ന സന്നാഹങ്ങൾ, തയാറെടുപ്പുകൾ, കൊമ്പ് കോർക്കലുകൾ, വെല്ലുവിളികൾ. അതുപോലും സ്പോർട്സ്മാൻ സ്പിരിറ്റോടെ ആസ്വദിക്കുകയാണ് ഏവരും. വ്യക്തികളും സംഘങ്ങളും ക്ലബുകളും എന്നുവേണ്ട, ആബാലവൃന്ദത്തിെൻറ ആവേശ പോരാട്ടത്തിന് ആദ്യ വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ആരവമുയരുേമ്പാഴും പോരാട്ടം ആഘോഷമാകുേമ്പാഴും ലോക ഫുട്ബാൾ പേരാട്ട നിരയിൽ ഇന്ത്യൻ ജഴ്സി എന്നു കാണാനാവുമെന്ന ആശ മാത്രമാണ് ബാക്കി. പ്രതീക്ഷകളുടെ വെൺമേഘങ്ങൾ സുനിൽ ഛേത്രിയുടെ കുട്ടികൾ േമാഹാകാശത്തിൽ പാറിക്കുന്നത് കണ്ടതാണ് ആശ്വാസം. ലോകകപ്പ് ഫിക്ച്ചറിൽ ഒരുനാൾ നമ്മുടെ പേരും വരുമെന്ന് ഭാവി തലമുറ സ്വപ്നം കാണുന്നതിലെ കാര്യവുമതാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ സമാപിച്ച ഇൻറർ കോണ്ടിനെൻറൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വെന്നിക്കൊടി പാറിച്ചല്ലൊ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സുനിൽ ഛേത്രി കരുത്തരായ കെനിയയെ മുട്ടുകുത്തിച്ചത്. തങ്ങളെ തോൽപിച്ചത് ഇന്ത്യയോ? എന്ന് കെനിയ ഞെട്ടലോടെയാണ് കണ്ടത്. 1950ലെ ലോകകപ്പിൽ കളിക്കാൻ പറ്റിയിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബാളിെൻറ തലക്കുറി മാറിയേനെ എന്ന് വിലയിരുത്തുന്ന നിരവധി ഫുട്ബാൾ വിദഗ്ധർ ഇന്നുമുണ്ട്. പക്ഷേ, ലോക ഫുട്ബാളിൽ ഇന്ത്യ ഇന്നും തലഉയർത്തിയാണ് നിൽക്കുന്നത് എന്നതും മറ്റൊരു വസ്തുതയാണ്. അത് സാധ്യമാക്കിയത് തൃശൂർക്കാരാണെന്നത് ഒരുപക്ഷേ, പുതുതലമുറക്ക് അന്യമായ കാര്യമാവാം. തൃശൂരിെൻറ സ്വന്തം കൊച്ചന്തുവിനെ പലർക്കുമറിയില്ല. കൂർക്കഞ്ചേരിക്കാരനായിരുന്ന പി.ആർ. ആൻറണി എന്ന ഫുട്ബാൾ മാന്ത്രികനെ. പൊരന്തരപ്പിള്ളി റപ്പായിയുടെയും ചെർച്ചിയുടെയും മുത്ത മോൻ സാധിച്ചത് സ്വപ്ന സമാനമായ നേട്ടമാണ്. ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഗോൾ പിറന്നത് കൊച്ചന്തുവിെൻറ സുവർണ ബൂട്ടിൽ നിന്നാണ്. അതും ഇന്ന് ലോകകപ്പിന് വേദിയാവുന്ന റഷ്യയിൽ തന്നെ. 1954ൽ ആണത്. ഇന്ത്യ-റഷ്യ മത്സരത്തിൽ ഇന്ത്യ 2-1ന് തോറ്റെങ്കിലും രാജ്യത്തിെൻറ അഭിമാനമുയർത്തിയ ഗോൾ നേടിയത് ആൻറണിയായിരുന്നു. ആ ഗോളിെൻറ പേരിൽ അദ്ദേഹത്തിന് നൽകിയ പൗരസ്വീകരണത്തിൽ നിന്നാണ് പിന്നീട് 101 പവൻ സ്വർണക്കപ്പ് സമ്മാനമായ ചാക്കോള േട്രാഫി ടൂർണമെൻറിെൻറ ഉത്ഭവം. കൊച്ചന്തുവിെൻറ താവഴിയിൽ നിന്നുതന്നെ വീണ്ടും ഇന്ത്യ ലോക ഫുട്ബാളിൽ മാന്ത്രിക മുദ്ര ചാർത്തിയെന്നതും യാദൃച്ഛികമാവാം. 1991ലെ അണ്ടർ 17 ലോകകപ്പ് മുതൽ 'ഫിഫ'അംഗീകരിച്ച ബാക്ക് പാസ് നിയമം തയാറാക്കി ശിപാർശ ചെയ്തത് കൊച്ചന്തുവിെൻറ ഇളയ സഹോദരനും ഇയ്യിടെ അന്തരിച്ച പ്രഫ. പി.ആർ. ആൻറണിയായിരുന്നു. എതിരാളിയെ തോൽപിക്കാൻ പന്ത് ഗോളിക്ക് മൈനസ് പാസ് നൽകിയാൽ അത് ഗോളി കൈകൊണ്ട് എടുക്കരുതെന്ന ബാക്ക് പാസ് നിയമം ഇൗ ലോകകപ്പിലും ഉണ്ടെന്നത് രാജ്യത്തിനും മലയാളിക്കും എക്കാലവും തൃശൂർക്കാർക്കും അഭിമാനിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.