ചാവക്കാട്: തീരം സുരക്ഷിതമാക്കാൻ സർക്കാർ സ്ഥാപിച്ച കരിങ്കൽ ഭിത്തി ലോകകപ്പ് ആവേശത്തിെൻറ കൊടിയടയാളമായിക്കഴിഞ്ഞു. കളിയാരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അറബിക്കടലോളം ആവേശത്തിരയാണ് ചാവക്കാടൻ തീരത്ത് നിറഞ്ഞൊഴുകുന്നത്. ദേശീയപാതയിൽ തങ്ങൾപ്പടി, അണ്ടത്തോട്, കുമാരൻ പടി, പാപ്പാളി, കിണർ, മന്ദലാംകുന്ന്, അകലാട്, എടക്കഴിയൂർ പോസ്റ്റ്, കാജ, തെക്കേ മദ്റസ, തിരുവത്ര പുതിയറ, കോട്ടപ്പുറം, ഐനിപ്പുള്ളി, ബ്ലോക്ക്, മണത്തല, മേഖലയിലെല്ലാം വിവിധ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും ഉയർന്നുകഴിഞ്ഞു. പോർച്ചുഗലിനും ജർമനിക്കും ഫ്രാൻസിനും സ്‌പെയിനും എല്ലാം ആരാധകരും അനുകൂലികളുമുണ്ടെങ്കിലും ദേശീയ പാത മുതൽ കടപ്പുറം അഞ്ചങ്ങാടിവരെ തീരമേഖലയിലെ പഞ്ചായത്തുകളിൽ പോലും അര്‍ജൻറീന, ബ്രസീല്‍ ആരാധകരാണ് കീഴടക്കിയത്. ലോകഫുട്ബാൾ മത്സരങ്ങളുടെ മൊത്തം ആവേശം ഒന്നിച്ച് കാണാൻ കടപ്പുറം പഞ്ചായത്തിലാണെത്തേണ്ടത്. വഴിയോരങ്ങളിലെ തെങ്ങുകൾ, മരക്കുറ്റികൾ, വൈദ്യുതിക്കാലുകൾ, കലുങ്ക്, പഴയ മെയിൽകുറ്റികൾ, കടകൾ, സ്ഥാപനങ്ങളുടെ മതിലുകൾ, ചെറുതും വലുതുമായ വാഹനങ്ങൾ എന്നിവയെല്ലാം ലോകകപ്പ് ഫുട്ബാളിെൻറ ആവേശ സൂചകങ്ങളായിക്കഴിഞ്ഞു. പഞ്ചായത്തിലെ ഇരട്ടപുഴ കോളനിപടി, തൊട്ടാപ്പ് ലൈറ്റ് ഹൗസ് മേഖല നാളുകൾക്ക് മുമ്പേ ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.