തൃശൂർ: ഒരുപന്തിന് പിന്നാലെ പായുകയാണ് ലോകജനത. അലയിടിച്ചുയരുന്ന ആവേശത്തിനപ്പുറം കാൽപ്പന്തിെൻറ കാൽപനികത ഹൃദ്യവും താളാത്മകവുമാകുന്നത് ഇൗ ഒരുമയാണ്. ജൂൈല 15ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിെല അവസാന വിസിൽ മുഴങ്ങുംവരെ ഇനി ലോകം ഒന്നായി ഇൗ ആവേശത്തിൽ ഒഴുകും. എന്നാൽ ഇൗ ആവേശത്തിനപ്പുറം ലോക കാൽപ്പന്ത് മേളക്ക് ഒരു രാഷ്ട്രീയം കൂടിയുണ്ട്. ചില രാഷ്ട്രങ്ങൾക്കും വ്യക്തികൾക്കും നിലപാടിനൊപ്പം നിലനിൽപ്പ് കൂടിയാണ് ലോക കാൽപ്പന്ത് മേള. മുസോളനിയുടെ ഇറ്റാലിയൻ ടീമിെൻറ ദുരന്തപര്യവസാനത്തിൽ അത് കൃത്യമായി നിഴലിക്കുന്നു. അവിടന്നങ്ങോട്ട് പരിശോധിച്ചാൽ കറുപ്പും വെളുപ്പും തമ്മിലെ പോരാട്ടത്തിനപ്പുറം ദാരിദ്യവും സമ്പന്നതയും തമ്മിലെ പോർവിളിയായി ലോകകപ്പിനെ കാണാം. കോളനി നുകത്തിൽ നിന്നും മുതലാളിത്ത കുരുക്കുകളിൽ അകപ്പെട്ട ലോകത്തിെൻറ വിമോചനത്തിനായുള്ള കിതപ്പിലാത്ത കുതിപ്പായും ലോകകപ്പിനെ വിലയിരുത്തുന്നവരുണ്ട്. മറഡോണയുടെ വിഖ്യാതമായ ആ ഗോളിനപ്പുറം ബിയൂനസ് ഐറിസിൽ ജോർജ്ബുഷിെൻറ സാമ്രാജ്യത്വ നിലപാടിനെതിരെ ഒരു ലക്ഷം പേരെ അണിനിരത്തിയ പ്രതിഷേധപ്രകടനം അദ്ദേഹത്തെ വലിയ താരമാക്കി. മറഡോണയുടെ അതേ അർജൻറീന ഇക്കുറി ലോകകപ്പിന് മുേമ്പ ചരിതം കുറിച്ചു. ജൂൺ 10ന് ജറൂസലമിലെ ടെഡി കൊളാക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇസ്രായേലുമായുള്ള സന്നാഹ മത്സരത്തിൽനിന്ന് പിൻവാങ്ങിയ അർജൻറീനിയൻ ടീമിെൻറ തീരുമാനം ലോകമെങ്ങുമുള്ള സമാധാനവാദികൾ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ലോകകപ്പിന് തിരിക്കും മുേമ്പ പേർച്ചുഗൽ ടീമിെൻറ ജീവനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടുകുട്ടികളെ സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കാണണമെന്ന ആഗ്രഹം സഫലീകരിച്ച തകർപ്പൻ പ്രകടനവുമായാണ് അദ്ദേഹം റഷ്യയിലേക്ക് വിമാനം കയറിയത്. മുല്ലപ്പൂ വിപ്ലവ സുഗന്ധമേറ്റ ഇൗജിപ്ത് സലയുടെ തണലിൽ 22 വർഷങ്ങൾക്കിപ്പുറം റഷ്യൻ മേളക്ക് എത്തുേമ്പാൾ അത് വിധിയുടെ ഫോർവേഡ് കളിയാവും. ഐവറി കോസ്റ്റിൽ റോഡ്‌ഷോ നടത്തി വിമത വിഭാഗങ്ങളെ ഒന്നിപ്പിച്ച ദിദിയർ ദ്രോഗ്ബ കാൽപ്പന്തു കളിയുടെ നിയമങ്ങൾക്കും അപ്പുറമായിരുന്നു. ഫുട്ബാളിൽ കറുത്തവെൻറ അവഗണയെ കുറിച്ച് പുസ്തകം എഴുതിയ എഡ്ഗാർ ഡേവിഡ്‌സ് വംശീയതക്കെതിരെ സന്ദേശവുമായി യൂറോപ്യൻ തെരുവുകളിൽ സ്ട്രീറ്റ് ഫുട്ബാൾ കളിച്ചത് ഇന്നും മായാത്ത ഒാർമയാണ്. ഇറ്റലിയുടെ മെരിയോ ബെലോട്ടലിയും കാമറൂണിെൻറ സാമൂവൽ ഏറ്റുവും അടക്കം കറുപ്പിെൻറ പേരിൽ ഏറ്റുവാങ്ങിയ അവഗണന വിവരണാതീതമാണ്. ഇറ്റലിയുടെ മറ്റാരസിയുടെ വംശീയത അധിക്ഷേപത്തിൽ പ്രകോപിതനായ ഫ്രാൻസിെൻറ സൈനുദ്ദീൻ സിദാെൻറ പ്രതികരണം ഇന്നും വേദനപകരുന്ന ഒാർമയായും അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.