തൃശൂര്‍: ഓട്ടോയിൽനിന്ന് പണവും ഫോണും കവർന്ന മോഷ്്ടാവിനെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടപ്പോൽ ഡ്രൈവർമാർ 'പൊലീസായി'. മോഷ്ടാക്കൾ മണിക്കൂറുകൾക്കകം വലയിൽ. തൃശൂർ വില്ലടം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബേബിയും സുഹൃത്ത് ജയകുമാറുമാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഓട്ടോയിൽ കവർച്ചക്കൊരുങ്ങിയയാളെ സിനിമാ സ്റ്റൈലിൽ പിടികൂടിയത്. അയ്യന്തോള്‍ കോടതി പരിസരത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് പുറത്തു പോയതായിരുന്നു ബേബി. തിരിച്ചുവന്നപ്പോള്‍ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 500 രൂപയും ഫോണും കാണാനില്ല. ഉടൻ വെസ്റ്റ് സ്റ്റേഷനിലെത്തി. ''ഓട്ടോയില്‍ മാത്രം കളവു നടത്തുന്ന സ്ഥിരം കള്ളനുണ്ട്. നിരവധി പരാതിയും കിട്ടുന്നുണ്ട്. ഏറെ നാളായി ശ്രമിച്ചിട്ടും കിട്ടുന്നില്ല. അന്വേഷിക്കാം''-ഇതായിരുന്നു സ്്റ്റേഷനിൽനിന്ന് കിട്ടിയ മറുപടി. പൊലീസിെൻറ നിസഹായാവസ്ഥ മനസ്സിലാക്കിയ ബേബി മടങ്ങി. സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ജയകുമാറിനോട് കാര്യം പറഞ്ഞു. നമുക്കൊരു അന്വേഷണം നടത്തിയാലോ..? ബേബിയുടെ ആഗ്രഹത്തിന് ജയകുമാർ പിന്തുണയറിയിച്ചു. ഇതായിരുന്നു അവരുടെ പദ്ധതി. രണ്ടുപേരും ഓട്ടോ വീണ്ടും കോടതി പരിസരത്ത് നിർത്തി. പിന്നീട് ഇരുവരും ഒളിച്ചുനിന്നു. പത്തുമിനിറ്റു കഴിഞ്ഞപ്പോഴേക്കും ഒരാള്‍ ഓട്ടോയുടെ സമീപത്തേക്കു വന്നു. ചുറ്റും നോക്കിയ ശേഷം ഇയാള്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു. ഇതോടെ േബബിയും ജയകുമാറും ഓടിയെത്തി അയാളെ പിടിച്ചു. അതായിരുന്നു ആ പരിസരത്തെ സ്ഥിരം കള്ളൻ. ഉടൻ തന്നെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കൊച്ചിയിലാണ് താമസമെന്നും, പേര് ജോണിയെന്നുമാണ് പറഞ്ഞത്. കോടതി മുറ്റത്തും കലക്ടറേറ്റ് വളപ്പിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് പണവും, രേഖകളുമടക്കം കവർച്ച ചെയ്യപ്പെടുന്നത് നിരന്തര പരാതിയാണെന്ന് പൊലീസ് പറയുന്നു. ഒരാളല്ല, ഒരുപാട് ആളുകൾ കവർച്ചാ സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറയുന്നു. അതീവ സുരക്ഷ മേഖലയായിട്ടും, കലക്ടറേറ്റ് ഉൾപ്പെടുന്ന മേഖലയിൽ സി.സി.ടി.വികൾ സ്ഥാപിക്കണമെന്ന് നേരത്തെ നിർദേശമുള്ളതാണെങ്കിലും ഇതുവരെയും നീങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.