ഞായറാഴ്​ച രമണമയമാവും

തൃശൂർ: ചങ്ങമ്പുഴയുടെ എഴുപതാം ചരമ വാർഷികത്തി​െൻറ ഭാഗമായി രമണീയം ട്രസ്റ്റി​െൻറ നേതൃത്വത്തിൽ രമണ സംഗമം സംഘടിപ്പിക്കും. അഞ്ചാം തവണയാണ് സംഗമം ഒരുക്കുന്നത്. രമണ നാമധാരികളായ, ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ സംഗമത്തിൽ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ ഞായറാഴ്ച ഉച്ചക്ക് 2.30ന് സംഗമം തുടങ്ങും. ആലേങ്കാട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും പൗത്രൻ ഡോ. ഹരികുമാർ ചങ്ങമ്പുഴയും കവിയെക്കുറിച്ച് സംസാരിക്കും. സഹോദര പുത്രൻ ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രൻ എഴുതിയ 'കഥയും കാര്യവും'എന്ന പുസ്തകം ഗായകൻ വെച്ചൂർ രമണന് നൽകി പ്രകാശനം ചെയ്യും. ട്രസ്റ്റി​െൻറ സ്മരണിക കവി രമണൻ ഞാങ്ങാട്ടിരി പ്രകാശനം ചെയ്യും. കാഥികൻ ആലപ്പി രമണൻ ആദ്യ പ്രതി ഏറ്റുവാങ്ങും. ചങ്ങമ്പുഴയുടെ രമണൻ പുറത്തിറങ്ങിയ 1936 ഒക്ടോബറിൽ ജനിച്ച വി.ജി. രമണനെ ആദരിക്കും. വി.ടി. വാസുദേവൻ, ഷീബ അമീർ എന്നിവർ സംസാരിക്കും. ഇ. രമണനും രഞ്ജിനി ചങ്ങമ്പുഴയും കവിത ആലപിക്കും. കേവലം കൗതുകത്തിലുപരി ചില പ്രവർത്തനങ്ങൾ ട്രസ്റ്റ് ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇടപ്പിള്ളി ലൈബ്രറിയിലെ ചങ്ങമ്പുഴയുടെ അപ്രകാശിത കവിതകൾ പ്രസിദ്ധീകരിക്കുന്നതാണ് അതിലൊന്ന്. അംഗത്വം 100 പിന്നിട്ടാൽ ഡയറക്ടറി പ്രസിദ്ധീകരിക്കും. രമണൻമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്താൻ പദ്ധതിയുണ്ട്. ചങ്ങമ്പുഴയുടെ ഒാർമക്ക് തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ പരിശ്രമിക്കും. കുഞ്ഞുങ്ങൾക്ക് രമണൻ എന്ന് പേരിടുന്ന ദമ്പതികളെ ഭാഷാ ദിനത്തിൽ ആദരിക്കുമെന്നും അറിയിച്ചു. ചെയർമാൻ എം.സി. രമണൻ, സെക്രട്ടറി എസ്. രമണൻ, ട്രഷറർ കെ. രമണൻ, സി. സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.