ജില്ല കോൺഗ്രസ്​ തലപ്പത്ത്​ യുവരക്തത്തിനായി 'സേവ്​ കോൺഗ്രസ്​'

തൃശൂർ: സംസ്ഥാന കോൺഗ്രസിൽ യുവാക്കൾക്ക് അനുകൂലമായ നേതൃമാറ്റത്തിനു വേണ്ടി ചില കോണുകളിൽനിന്ന് ഉയരുന്ന ആഹ്വാനത്തി​െൻറ അല തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയിലേക്കും. പ്രസിഡൻറ് ടി.എൻ. പ്രതാപനെ ഉന്നംെവച്ചും ഡി.സി.സി നേതൃത്വത്തിൽ യുവരക്തം വേണമെന്ന് ആവശ്യപ്പെട്ടും 'സേവ് കോൺഗ്രസ്-െഎ'യുടെ പേരിൽ കുറിപ്പിറങ്ങി. എ.െഎ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിക്ക് ഇംഗ്ലീഷിൽ അയച്ച കത്തി​െൻറ രൂപത്തിലാണ് കുറിപ്പ്. സോണിയ ഗാന്ധി, എ.കെ. ആൻറണി, മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർക്ക് കത്തി​െൻറ പകർപ്പ് അയച്ചതായും സൂചിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസി​െൻറ ശോഭനമായ കാലം സൂചിപ്പിച്ച് തുടങ്ങുന്ന രണ്ടു പേജുള്ള കത്തിൽ അടിമുടി ടി.എൻ. പ്രതാപന് എതിരായ ആരോപണങ്ങളാണ്. 1967ൽ നിയമസഭയിൽ ആകെയുണ്ടായിരുന്ന ഒമ്പത് കോൺഗ്രസ് അംഗങ്ങളിൽ മൂന്നു പേരും തൃശൂരിൽനിന്നായിരുന്നുവെങ്കിൽ 2016ലെ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ മാത്രമാണ് നാമമാത്രമായ ഭൂരിപക്ഷത്തിന് ജയിച്ചത്. പ്രതാപൻ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം സ്വന്തം താൽപര്യത്തിനും മുതിർന്ന നേതാക്കളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനും മാത്രമാണ്. ഡി.സി.സി പ്രസിഡൻറായി ചുമതലയേൽക്കുന്നതിനു മുമ്പ് വർഷങ്ങളോളം അതി​െൻറ ഒരു പരിപാടിയിലും അദ്ദേഹം പെങ്കടുത്തിട്ടില്ല. കെ.പി.സി.സി, എ.െഎ.സി.സി, കെ.പി.സി.സി ഉന്നതാധികാര സമിതി, കടാശ്വാസ കമീഷൻ അംഗം, അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡൻറ് എന്നിവക്കൊപ്പമാണ് എപ്പോഴും 'ഒരാൾ ഒരു പദവി' വാദമുയർത്തുന്ന പ്രതാപൻ ഡി.സി.സി പ്രസിഡൻറ് പദം വഹിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം മറ്റ് അഞ്ച് സ്ഥാനങ്ങൾ വഹിക്കുന്ന ആളെയല്ല, മുഴുവൻ സമയ പ്രസിഡൻറിനെയാണ് ഡി.സി.സിക്ക് വേണ്ടത്. അതല്ലാതെ ജില്ലയിൽ പാർട്ടി ശക്തിപ്പെടില്ല. പാർട്ടിക്കുവേണ്ടി രാപകൽ അധ്വാനിക്കുന്ന യുവാക്കളോടുള്ള അവേഹളനം കൂടിയാണ് അദ്ദേഹത്തെ പ്രസിഡൻറ് സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത്. ഗുരുവായൂർ, കുന്നംകുളം, പറപ്പൂക്കര എന്നിവിടങ്ങളിൽ ഉൾപ്പെടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളടക്കമുള്ള പ്രവർത്തകർ പാർട്ടി വിട്ടു. തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ പലയിടത്തും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാധ്യമ വാർത്തകളില്ലാതെ പാർട്ടിയുടെ പ്രവർത്തനം ജില്ലയിലില്ല. സംസ്ഥാനത്തോ കേന്ദ്രത്തിലോ മന്ത്രിയാവുകയെന്നത് മാത്രമാണ് അദ്ദേഹത്തി​െൻറ ഉദ്ദേശ്യമെന്ന ഗുരുതരമായ 'ആരോപണം' കൂടി സേവ് കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.