രാഹുലൻ അനുസ്​മരണവും അവാർഡ്​ സമർപ്പണവും

തൃശൂർ: സഹൃദയവേദിയുടെ ഡോ. കെ.കെ. ബുധനാഴ്ചവും ഞായറാഴ്ചയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഹുല​െൻറ ചരമ ദിനമായ ബുധനാഴ്ച രാവിലെ 9.30ന് സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അക്കാദമി ഒാഡിറ്റോറിയത്തിൽ കവിയരങ്ങ് നടത്തും. സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. നാലിന് അവാർഡ് സമർപ്പണ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറിന് മന്ത്രി അവാർഡ് സമ്മാനിക്കും. സഹൃദയവേദി പ്രസിഡൻറ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിക്കും. ഡോ. രാഹുല​െൻറ പുസ്തക ശേഖരം ഡോ. സരോജ രാഹുലൻ സഹൃദയ വേദിക്ക് കൈമാറും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഏറ്റുവാങ്ങും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അനുസ്മരിക്കും. വാർത്തസമ്മേളനത്തിൽ ഡോ. ഷൊർണൂർ കാർത്തികേയൻ, സെക്രട്ടറി ബേബി മൂക്കൻ, ട്രഷറർ വി.എൻ. നാരായണൻ, കമ്മിറ്റി അംഗം കെ.പി. ദേവസി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.