ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

ചാലക്കുടി: വൻതോതിൽ ലഹരിഗുളികകളുമായി യുവാവ് പിടിയിൽ. എറണാകുളം കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനിയിലെ ബേബി (19) ആണ് പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ ജയേഷ് ബാലൻ, എസ്.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി ചാലക്കുടി ഡിവൈ.എസ്.പി ഷാഹുൽഹമീദ്, ഇൻസ്പെക്ടർ വി. ഹരിദാസൻ എന്നിവരുടെ നിർദേശാനുസരണം 'ആൻറി ഡ്രഗ്സ് ഓപറേഷൻ'എന്നപേരിൽ ഒരു കർമ പദ്ധതി തയാറാക്കിയിരുന്നു. ഇതി​െൻറ ഭാഗമായി വിദ്യാലയങ്ങളിൽ നടത്തിയ നിരീക്ഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസിൽ സംശയകരമായി കണ്ട ബേബിയെ വിശദമായി പരിശോധിച്ചപ്പോൾ മുന്നൂറോളം പാക്കറ്റുകളിലാക്കി ബാഗിൽ സൂക്ഷിച്ചിരുന്ന 'നൈട്രോസൺ'എന്ന ഉറക്കഗുളികൾ കണ്ടെടുത്തു. പ്രായമായവർക്കും മറ്റും ഉറക്കം ലഭിക്കാതെ വരുമ്പോൾ ഡോക്ടർമാർ എഴുതി നൽകുന്ന ഷെഡ്യൂൾഡ് എച്ച്1 വിഭാഗത്തിൽ പെടുന്നതാണ് കണ്ടെടുത്ത ഗുളികകൾ എന്ന് പൊലീസ് അറിയിച്ചു. ഇത് വിദ്യാർഥികളെപ്പോലെയുള്ളവർ ഉപയോഗിച്ചാൽ കാലക്രമേണ ഓർമ നശിക്കുകയും ആരോഗ്യം മോശമാകുകയും ചെയ്യും. ഒരു ഗുളികക്ക് 43 രൂപയാണ് ചെന്നൈയിൽ വില. ഇത് 500 രൂപക്കാണ് ഇവിടെ വിൽക്കുന്നതെന്നും യുവാക്കൾക്ക് ഇതി​െൻറ ലഹരി മൂന്നുദിവസത്തോളം ലഭിക്കുമെന്നും പിടിയിലായ ബേബി പൊലീസിനെ അറിയിച്ചു. കൂടുതൽ ലഹരിലഭിക്കുന്നതിനാൽ അനേകം യുവാക്കൾ ഈ ഗുളികകയുടെ ആവശ്യക്കാരാണെന്നും ഇയാൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ എ.വി. ലാലു, വനിതാസീനിയർ സി.പി.ഒ ഷീബ അശോകൻ, സി.പി.ഒ.മാരായ എ.യു. റെജി, രാജേഷ്ചന്ദ്രൻ, ഷിജോതോമസ്, ടി.ആർ. രജീഷ്, കെ.എസ്. പ്രദീപ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.