'പനി മരണം: പോസ്​റ്റ്​മോർട്ടം എതിർത്ത്​ ഫോറന്‍സിക് സര്‍ജന്‍

തൃശൂർ: പനി ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് േമാര്‍ട്ടം ചെയ്യുന്നതിനെതിരെ ഫോറന്‍സിക്‌ സര്‍ജ​െൻറ പരസ്യ അഭിപ്രായപ്രകടനം. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലെ അസിസ്റ്റൻറ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറാണ് സമൂഹമാധ്യമത്തിലൂടെ അഭിപ്രായം പ്രകടിപ്പിച്ചത്. മേയ് 12ന് കുന്നംകുളത്ത് പനി ബാധിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. നിപ സംശയം പ്രകടിപ്പിച്ചാണ് എത്തിച്ചത്. സംശയം അറിയിച്ചതോടെ സുരക്ഷ സൗകര്യങ്ങളിെല്ലന്ന കാരണം അറിയിച്ച് ഡി.എം.ഒക്ക് കത്ത് നൽകി. പിന്നീട് ഒരാഴ്ചക്ക് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സാമ്പിളുകൾ ശേഖരിെച്ചങ്കിലും സമയം വൈകിയെന്ന കാരണം പറഞ്ഞ് മൈക്രോ ബയോളജി ലാബ് സാമ്പിളുകൾ വാങ്ങാതിരുന്നതും വിവാദമായി. പിന്നീട് മണിപ്പാലിലേക്ക് സാമ്പിൾ അയച്ചതി​െൻറ ഫലം നെഗറ്റീവായിരുന്നു. പനി മരണമാണെന്ന് പറഞ്ഞതാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും പനി ബാധിച്ച് മരിച്ച തൊഴിലാളി ജോലി ചെയ്തിരുന്ന ഹോട്ടൽ അധികൃതരെയും സഹ തൊഴിലാളികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിച്ചുവെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് ഡോ. ഹിതേഷ് ശങ്കർ പൊലീസിനെതിരെ പരസ്യ അഭിപ്രായവുമായി രംഗത്തെത്തിയത്. യഥാർഥത്തില്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യമുള്ള കേസുകളാേണാ കൊണ്ടുവരുന്നതെന്ന് ഇന്‍ക്വസ്റ്റ് സമയത്ത് എസ്.എച്ച്.ഒമാര്‍ പരിശോധിക്കുന്നത് നന്നാവുമെന്ന് ഹിതേഷ് ശങ്കർ സൂചിപ്പിക്കുന്നു. സര്‍ക്കാറിന് വരുന്ന ചെലവിന് പുറമേ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ആലോചിക്കണം. ഇൻറിമേഷന്‍ കിട്ടി എന്ന ഒറ്റക്കാര്യം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി പൊലീസ് നിർത്തണം. പൊലീസ് മാനുവല്‍ ആണ് വില്ലനെങ്കില്‍ അത് തിരുത്തണം. സാധാരണ രീതിയിലുള്ള മരണമാണെങ്കില്‍ ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പൊലീസ് ആര്‍ജവം കാണിക്കണം. പനി കാരണം മരിച്ചുവെന്ന് രേഖപ്പെടുത്തി ധാരാളം കേസുകള്‍ വരുന്നുണ്ട്. പനി മരണത്തിന് പോസ്റ്റ്മോർട്ടമല്ല, ആരോഗ്യ വകുപ്പിെന അറിയിച്ച് വേണ്ടത് ചെയ്യുകയാണ് വേണ്ടത്. ജീവന്‍ ബലി തരാന്‍ മാത്രം ഫോറൻസിക് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ഇല്ലെന്നും ഡോ. ഹിതേഷ് ശങ്കർ പോസ്റ്റില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.