തൃശൂർ: ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി നിർമിച്ചതാണെന്നുകാട്ടി നടൻ ദിലീപിനെതിരെ അഡ്വ. കെ.സി. സന്തോഷ് സമർപ്പിച്ച പരാതി ജില്ല ഭരണകൂടം തള്ളി. 2017 ജൂൈലയിൽ ലഭിച്ച പരാതിയാണ് ഒരുവർഷം തികയാനിരിക്കെ തള്ളിയത്. തൃശൂർ കലക്ടറേറ്റ് എൽ.ആർ വിഭാഗം ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉദ്യോഗസ്ഥ സംഘം നടത്തിയ സൂക്ഷ്മ പരിശോധക്കൊടുവിലാണ് കലക്ടർ പരാതി തള്ളിയത്. ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ് സർവേ 680/1, 681/1 എന്നിവയിൽപ്പെട്ട ഭൂമി നടൻ ദിലീപ് കൈയേറിയെന്നായിരുന്നു പരാതി. ഈ സർവേ നമ്പറുകളിൽപ്പെട്ട ഭൂമി ജന്മാവകാശം വഴി സിദ്ധിച്ചതെന്നാണ് രേഖകളിൽ കാണുന്നത്. ഇതിൽ സർവേ 680/1 വലിയതമ്പുരാൻ കോവിലകം എന്ന പേരിൽ ജന്മാവകാശം ഉണ്ടായിരുന്നതാണ്. ഈ ഭൂമി ഇപ്പോഴും രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നായിരുന്നു സന്തോഷിെൻറ പരാതി. എന്നാൽ, ഇത് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഒന്നും അന്വേഷണത്തിൽ ലഭ്യമായില്ല. പരാതിക്കാരനോ മറ്റു കക്ഷികൾക്കോ രേഖകൾ ഹാജരാക്കാനും സാധിച്ചില്ല. രാജകുടുംബത്തിെൻറ വസ്തുവഹകൾ കൈകാര്യം ചെയ്യാൻ അധികാരപ്പെടുത്തിയ തൃപ്പൂണിത്തുറയിലെ പാലസ് അഡ്മിനിസ്േട്രഷൻ ബോർഡ് കിഴക്കേ ചാലക്കുടി വില്ലേജ് സർവേ 680/1, 681/1 എന്നിവയിൽ ഭൂ സ്വത്തുക്കൾ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സർവേ 680/1ലെ മൊത്ത വിസ്തീർണം 82 സെൻറ് മാത്രമാണെന്ന പരാതിയിൽ വിസ്തീർണം ഒരു ഏക്കർ 82 സെൻറ് ആണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. സർവേ നമ്പർ 681/1 35 സെൻറ് ഭൂമി 1908 തയാറാക്കിയ സെറ്റിൽമെൻറ് രജിസ്റ്ററിൽ പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുള്ളത് 1922ൽ പണ്ടാരവക വെറുമ്പാട്ടം (ജന്മം) ആയി പതിച്ചുനൽകിയതാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് പരാതി തള്ളി കലക്ടർ ഉത്തരവിട്ടത്. ജില്ല സർവേ സൂപ്രണ്ട് ഓഫിസ്, ചാലക്കുടി താലൂക്ക് ഓഫിസ്, ചാലക്കുടി സബ് രജിസ്ട്രാർ ഓഫിസ്, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫിസ്, ലാൻഡ് ൈട്രബ്യൂണൽ, തൃശൂർ നാഷനൽ ഹൈവേ ഡെപ്യൂട്ടി കലക്ടർ ഓഫിസ്, പുരാരേഖാ വകുപ്പ്, തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്േട്രഷൻ ബോർഡ് എന്നീ ഓഫിസുകളിൽനിന്നുള്ള രേഖകളാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.