ശുചീകരണം താളംതെറ്റി

മതിലകം: മഴകാല പൂർവ ശുചീകരണം താളം തെറ്റിയേതാടെ മതിലകം പള്ളിവളവ് മാലിന്യപൂരിതമായി. പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ. വിദ്യാഥികളും വ്യാപാരകിളും നാട്ടുകാരുമെല്ലാം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയായി. മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബസ് കയറുന്നതും ഇറങ്ങുന്നതും നടുറോഡിലാണ്. സ​െൻറ് ജോസഫ്സ് ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂളിനും ഇടയിൽ റോഡി​െൻറ ഒരുഭാഗം മാലിന്യം നിറഞ്ഞു. കാനയിൽനിന്ന് കോരിയിട്ട മാലിന്യം നിറഞ്ഞ മണ്ണി​െൻറ അവശിഷ്ടം മഴപെയ്തതോടെ കെട്ടിനിൽക്കുകയാണ്. മാലിന്യം മഴവെള്ളവുമായി ചേർന്ന് കാനയിൽ കെട്ടിനിൽക്കുകയാണ്. ഇതോടെ ഇൗ ഭാഗത്തെ കച്ചവടക്കാരും ദുരിതത്തിലായി. ഇൗ അവസ്ഥ കച്ചവടത്തെയും ബാധിച്ചു. തൊട്ടടുത്ത വീട്ടുകാരുടെ സ്ഥിതിയും വിത്യസ്തമല്ല. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് മാലിന്യം മൂലം നട്ടംതിരിയുന്നത്. കാനയിലെ മണ്ണ് നീക്കി വൃത്തിയാക്കിയതോടെ ഹൈസ്കൂളി​െൻറ ഗെയിറ്റിന് മുന്നിൽ കാലവർഷത്ത് രൂപപ്പെടുന്ന വെള്ളെക്കട്ട് ഒഴിവായിട്ടുണ്ട്. എന്നാൽ, ഹയർ സെക്കൻററി വിഭാഗം വിദ്യാർഥികളാണ് ഇപ്പോൾ ദുരിതക്കയം താണ്ടുന്നത്. സദാ അപകടമേഖലയായ സ​െൻററാണ് പള്ളിവളവ്. ഇതിനിടെയാണ് റോഡിൽ കയറിനിന്ന് ബസ് കയറേണ്ട അവസ്ഥയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രവും മലിനമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.