തൃപ്രയാര്‍: നാട്ടിക ഖിദ്മത്ത് ചാരിറ്റി ഫൗണ്ടേഷെൻറ നേതൃത്വത്തില്‍ 200 കുടുംബങ്ങള്‍ക്ക് റമദാന്‍ പുതുവസ്ത്രം നൽകി. വലപ്പാട് എസ്.എച്ച്.ഒ ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. നാട്ടിക മഹല്ല് ഖത്തീബ് സി.പി.എ. സിദ്ദിഖ് ബാഖവി പ്രാർഥനയും തൃപ്രയാര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഷാജഹാന്‍ പ്രഭാഷണവും നടത്തി. എം.എ. ഷൗക്കത്തലി, കെ.കെ. അബ്ദുൽലത്തീഫ്, കെ.പി. കമറുദ്ദീന്‍, മുഹമ്മദ് അദീബ്, കെ.യു. സെയ്തുമുഹമ്മദ്, കെ.എ. ലിഷാദ്, മുഹമ്മദ് ഷാഹിം, സലീം പി.ഹമീദ്, കെ.എ. അസ്ഹര്‍, കെ.ബി. ജമാല്‍, കെ.കെ. അബ്ദുൽസത്താര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.