തൃപ്രയാർ: വലപ്പാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ എട്ടരക്ക് ചന്തപ്പടിയിൽ മത സൗഹാർദ സദസ്സും അരി വിതരണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. എ.യു. രഘുരാമപണിക്കർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തും. നാട്ടികയിൽ ശുചീകരണത്തിന് വിദ്യാർഥികൾ മുന്നിട്ടിറങ്ങി തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ആരോഗ്യജാഗ്രത ശുചീകരണത്തിെൻറ ഭാഗമായി തൃപ്രയാറിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടി വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ശ്രീരാമ ഗവ. പോളിടെക്നിക് കോളജ്, എൻ.ഇ.എസ് കോളജ്, നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ ട്രസ്റ്റ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുൾപ്പെടെ 500പേരാണ് ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത്. തൃപ്രയാർ പാലം മുതൽ നാട്ടിക സെൻറർവരെ ഒന്നര കിലോമീറ്ററാണ് ശുചീകരിച്ചത്. വലപ്പാട് എസ്.എച്ച്.ഒ ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സിദ്ദീക്, ബിന്ദു പ്രദീപ്, ഡോക്ടർ എം.ജെ. അഭിലാഷ്, ദേവസ്വം മാനേജർ എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. സിദ്ദീക്, ജെ.എച്ച്.ഐമാരായ ടി.പി. ഹനീഷ്കുമാർ, സി.എസ്. ഉണ്ണികൃഷ്ണൻ, നഴ്സ്മാരായ എസ്. ഉഷ, വി.എം. ജയലക്ഷ്മി, പി.എസ്. കാവ്യ, പഞ്ചായത്ത് സെക്രട്ടറി ആർ.എച്ച്. നിനിത എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.