ചാവക്കാട്: സംസ്ഥാനത്ത് ശനിയാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുന്നതോടെ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന ഇരുനൂറോളം ബോട്ടുകളിലെയും തൊഴിലാളികൾക്കും ആയിരത്തോളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും ഇനി കഷ്ടപ്പാടിെൻറ ദിനരാത്രങ്ങൾ. സംസ്ഥാനത്ത് പതിവായി ജൂൺ 14ന് രാത്രി ആരംഭിച്ച് 47 ദിവസം കഴിഞ്ഞ് ജൂലൈ 31ന് അവസാനിക്കുന്ന ട്രോളിങ് ഇക്കുറി അഞ്ച് ദിവസം മുമ്പേ ശനിയാഴ്ച രാത്രി മുതലാണ് ആരംഭിക്കുന്നത്. 52 ദിവസം കഴിഞ്ഞ് ജൂലൈ 31ന് അർധരാത്രിയിലാണ് ഇനി ബോട്ടുകൾ കടലിലിറക്കാനാകുക. റമദാൻ വ്രതാനുഷ്ടാനകാലവും തുടർന്നുവരുന്ന പെരുന്നാളും ട്രോളിങ് നിരോധന കാലത്തായത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ ചെമ്മീൻ ചാകരയിൽ മത്സ്യത്തൊഴിലാളികൾ സന്തുഷ്ടരായപ്പോൾ മേഖലയിൽ കടൽക്ഷോഭമായിരുന്നു. അതിനാൽ കുറേ ദിവസമായി മുനക്കക്കടവിൽ നിന്ന് ബോട്ടുകളിറക്കാനായിട്ടില്ല. അടിക്കടിവന്ന കടൽക്ഷോഭവും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കാലാവസ്ഥ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയ സീസണാണ് ഇക്കഴിഞ്ഞത്. മത്സ്യബന്ധന നിരോധന കാലം കണക്കിലെടുക്ക് തമിഴ്‌നാട്ടുകാരുടെയും തെക്കന്‍ ജില്ലക്കാരുടെയും ഉടമസ്ഥയിലെ നൂറോളം ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പോയി. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂനിയനുകളിലായി 80 തൊഴിലാളികളാണുള്ളത്. കയറ്റിറക്ക തൊഴിലാളികള്‍ക്കും ഈ കാലയളവിൽ ജോലി ഇല്ലാതാകും. പലരും പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്. ബോട്ടുകള്‍ക്ക്്് അറ്റകുറ്റപണി നടത്താനും പെയിൻറടിക്കാനും വലയും മറ്റ്്് അനുബന്ധ ഉപകരണങ്ങള്‍ക്ക്്് ആവശ്യമായ അറ്റകുറ്റപ്പണി നടത്താനുമാണ് ട്രോളിങ് നിരോധനകാലം ബോട്ടുടമകള്‍ സമയം കണ്ടെത്തുന്നത്. ചാവക്കാട്, തിരുവത്ര, എടക്കഴിയൂര്‍ മേഖലയിലെ എട്ടെണ്ണമുൾപ്പെടെ ചേറ്റുവ അഴിയില്‍ അമ്പതോളം ലൈലൻറ് വള്ളങ്ങളാണ് തമ്പടിച്ചത്. നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം എല്ലാ കാലത്തും ഉയരുന്ന ആവശ്യമാണെങ്കിലും സർക്കാർ തലത്തിൽ നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം തമിഴ്നാട്ടിൽ ഈ കാലയളവിൽ എല്ലാ വർഷവും ധനസഹായം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.