അഴുക്കുചാൽ പദ്ധതി: 'സർക്കാറും നഗരസഭയും സത്യം തുറന്നുപറയണം'

ഗുരുവായൂര്‍: മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന രീതിയിൽ നടപ്പിലാക്കുന്ന അഴുക്കുചാൽ പദ്ധതിയുടെ സംസ്കരണ പ്ലാൻറ് വിജയിക്കില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാറും നഗരസഭയും ജനങ്ങളോട് സത്യം തുറന്നുപറയണമെന്ന് പൗരാവകാശ വേദി പ്രസിഡൻറ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. 12 കോടിയിലധികം രൂപ ചെലവിടുന്ന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണം. ചക്കംകണ്ടത്തേക്ക് മാലിന്യം ഒഴുക്കിവിട്ട് മനുഷ്യാവകാശ ലംഘനം നടക്കുെന്നന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ വേദി മനുഷ്യാവകാശ കമീഷന് സമർപ്പിച്ച പരാതി അടുത്തമാസം 12ന് പരിഗണിക്കുന്നുണ്ട്. കലക്ടർ, നഗരസഭ, ഡി.എം.ഒ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. അഴുക്കുചാൽ പദ്ധതി പര്യാപ്തമല്ല ഗുരുവായൂര്‍: കൊട്ടിഘോഷിക്കുന്ന അഴുക്കുചാൽ പദ്ധതി ചക്കംകണ്ടം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലിൽ പ്രമേയം. ചക്കംകണ്ടം മേഖല ഉൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ലത പ്രേമനാണ് പ്രമേയം അവതരിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച സംസ്കരണ പ്ലാൻറ് കാലഹരണപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി. കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന നഗരത്തിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.