കോൺഗ്രസ്​ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു

പാവറട്ടി: എളവള്ളിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ജനപ്രതിനിധികൾ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി കുത്തിയിരിപ്പ് സമരം നടത്തി. ആരോപണത്തിൽ ഉൾപ്പെട്ട അംഗങ്ങൾ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡൻറ് സി.ജെ. സ്റ്റാൻലി, റാഫി എളവള്ളി, കെ.പി. വിവേകൻ, കോയ പോക്കാക്കില്ലത്ത്, പി.ആർ. പ്രേമൻ, കെ.എം. ജോർജ്, റാഷിദ് എളവള്ളി, എൻ.എ.എം. സലീം, പി.വി. വിൻസൻറ്, കെ.കെ. വേണു, സി.എ. പീറ്റർ, വിജയൻ പൂക്കയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.