ട്രാഫിക് ഐലൻറ്​ യാഥാർഥ്യമായി; അപകടം കുറയുമെന്ന്​ പ്രതീക്ഷ

കുന്നംകുളം: ജവഹര്‍ സ്‌ക്വയറില്‍ നിര്‍മിച്ച ട്രാഫിക് ഐലൻറ് നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപ െചലവിട്ടാണ് ഐലൻറ് നിര്‍മിച്ചത്. നിരന്തരം വെള്ളകെട്ടുണ്ടാകുന്ന ജങ്ഷനില്‍ ടൈല്‍ വിരിക്കുകയും കാന നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ റോഡില്‍നിന്നും ബസ് സ്റ്റാൻഡിൽനിന്നും വാഹനങ്ങള്‍ ഒരേസമയം തിരിഞ്ഞുപോകുന്ന ജങ്ഷനിലെ അപകട സാധ്യത കുറക്കാൻകൂടിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. നഗരസഭ സെക്രട്ടറി മനോജ്, അഡീഷനല്‍ എസ്.ഐ സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, കെ.കെ. മുരളി, മിഷ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പെങ്കടുത്തു. ജവഹര്‍ സ്‌ക്വയര്‍ എന്ന പേരില്‍ അറിയപ്പെട്ട ജങ്ഷന്‍ ഇനി മുനിസിപ്പല്‍ ജങ്ഷന്‍ എന്ന പേരിലാണ് അറിയപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.