അണ്ടത്തോട്: കാലവർഷം ശക്തമായതിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമായിട്ടും സന്ദർശകർ കടലിൽ കുളിക്കാനിറങ്ങുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. രണ്ടാഴ്ചയായി കടൽക്ഷോഭം രൂക്ഷമായി തുടരുന്ന പെരിയമ്പലം ബീച്ചിലാണ് കിഴക്കൻമേഖലയിൽനിന്നുള്ള സന്ദർശകർ കടലില്‍ ഇറങ്ങി കുളിക്കുന്നത്. ഇത് വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പ്രദേശത്തുള്ളവർ പറയുന്നു. എന്നാൽ, ആരെയും വകവെക്കാതെയാണ് യുവാക്കൾ അടങ്ങുന്ന സംഘങ്ങൾ കടലിലിറങ്ങുന്നത്. അണ്ടത്തോട് പെരിയമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് മുമ്പ് മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. തിരക്കേറിയ ദിവസങ്ങളിൽ ഇവിടെ സന്ദർശകരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. തുടർച്ചയായ കുഴിപ്പൻ തിരമാലകളെ തുടർന്ന് കടലെടുത്ത നിരവധി തെങ്ങുകളും കാറ്റാടിമരങ്ങളുമാണ് മണ്ണിൽ താഴ്ന്ന് കിടക്കുന്നത്. കടലിൽ ഇവയുടെ അറ്റം ഉയർന്നുനിൽക്കുന്നതിനാൽ തലയിടിച്ചും മറ്റും കുളിക്കാനിറങ്ങുന്നവർക്ക് പരിക്കേൽക്കും. തിരയിൽ പെടുന്നവർക്ക് മുറിവുണ്ടാകാനും ഈ മരങ്ങൾ കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.